
യുഎൻ ഏജൻസികൾ വഴിയുള്ള കൊവാക്സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവപ്പിച്ചു. ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ആണ് വാക്സീന്റെ നിർമാതാക്കൾ. വാക്സീന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാര്യങ്ങളോ അല്ല തീരുമാനത്തിന് പിന്നിലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
വാക്‌സിൻ സ്വീകരിച്ച രാജ്യങ്ങളോട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ അറിയിച്ചു. യുഎൻ ഏജൻസികൾ വഴിയുള്ള കൊവാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചപ്പോൾ, വാക്സിനിൽ ലഭ്യമായ ഡാറ്റയിൽ അത് ഫലപ്രദമാണെന്നും സുരക്ഷയിൽ ആശങ്കകളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
കൊവാക്‌സിൻ ഇറക്കുമതി ചെയ്ത രാജ്യങ്ങൾ അവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 14 മുതൽ 22 വരെ നടത്തിയ പരിശോധനയുടെ ഫലമായാണ് വാക്സിൻ വിതരണം നിർത്തിവച്ചത്.
ശ്രദ്ധിക്കപ്പെട്ട പോരായ്മകൾ പരിഹരിക്കാൻ ഭാരത് ബയോടെക് പ്രതിജ്ഞാബദ്ധമാണെന്നും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും സമർപ്പിക്കുന്നതിനുള്ള തിരുത്തലും പ്രതിരോധ പ്രവർത്തന പദ്ധതിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
'കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം'; മുന്നറിയിപ്പുമായി ഭാരത് ബയോടെക്....
15 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ (Covaxin) തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് (Bharat Biotech) മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ആണ് മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.
നിലവിൽ രണ്ട് ലക്ഷത്തിൽ അധികമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ. എന്നാൽ രണ്ടാം തരംഗത്തിലെ അത്ര രൂക്ഷമായ സാഹചര്യം ഇതുവരെയില്ല. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇതിനു മുമ്പ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടത്.
രണ്ട് തരംഗങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ തയ്യാറെടുപ്പുകൾ ഇത്തവണ ഫലം കണ്ടു എന്നു വിലയിരുത്താം. രോഗവ്യാപനത്തിൻറെ തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പലയിടങ്ങളിലും കേസുകൾ പിടിച്ചുകെട്ടാൻ സാധിച്ചു. ഇരുപത് ശതമാനത്തിന് അടുത്തെത്തിയ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് പതിനാല് ശതമാനത്തിലെത്തി.
രണ്ടാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷമായപ്പോൾ മരണം ആയിരം കടന്നിരുന്നു. നിലവിൽ കേസുകൾ രണ്ട് ലക്ഷം പിന്നിട്ടെങ്കിലും മരണം നാനൂറിനും താഴെയാണ്. ഇപ്പോഴത്തെ തരംഗത്തിന് കാരണമാക്കിയ ഒമിക്രോൺ വകഭേദം ഡെൽറ്റയുടെ അത്ര അപകടകാരിയല്ലാത്തതും മരണം കുറയാനുള്ള ഒരു കാരണമാണ്.
ഓക്സിജനും ആശുപത്രി സൗകര്യങ്ങളും ആവശ്യത്തിന് ഒരുക്കാൻ കഴിഞ്ഞതും ആശ്വാസമായി. ഐസിയു കിടക്കകളും, താത്കാലിക കൊവിഡ് ആശുപത്രികളും സജ്ജീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.1750 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1222 പിഎസ്എ പ്ലാൻറുകൾ കേന്ദ്രം ഒരുക്കി നൽകി. ഇതിന് പുറമെ സംസ്ഥാന സർക്കാരുകളും പ്ലാൻറുകൾ സ്ഥാപിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം കുറയുമ്പോഴും ദില്ലിയടക്കം പല സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ തുടരുന്നതാണ് നിലവിൽ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. പരിശോധനയിൽ വിമുഖത കാണിക്കുന്നതാണ് പലയിടങ്ങളിലും രോഗികൾ കുറയാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
പരിശോധന കൂട്ടാൻ വീട്ടിൽ പരിശോധിക്കാവുന്ന തരം കിറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. വീട്ടിൽ പരിശോധിക്കുന്നവർ ഈ വിവരം ഐസിഎംആറിൽ രേഖപ്പെടുത്തണമെന്ന് നിർദേശമുണ്ടെങ്കിലും ഇത് പൂർണമായി നടപ്പിലാകാത്തതും കൊവിഡ് കണക്ക് കുറയാനിടയാക്കുന്നു.
കൊവിഡിന്റെ പുതിയ വകഭേദമായ 'എക്സ് ഇ' മ്യൂട്ടന്റ് കൂടുതൽ അപകടകാരി; ലോകാരോഗ്യ സംഘടന