Omicron : ഒമിക്രോൺ വകഭേദം; അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

Web Desk   | Asianet News
Published : Dec 21, 2021, 02:41 PM ISTUpdated : Dec 21, 2021, 02:54 PM IST
Omicron :  ഒമിക്രോൺ വകഭേദം; അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

Synopsis

യുഎസിൽ ഒമിക്രോൺ അതിവേ​ഗത്തിലാണ് പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നൽകുന്നു.

ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ വേരിയന്റിന്റെ വ്യാപനം തടയാൻ നിരവധി രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

യുഎസിൽ ഒമിക്രോൺ അതിവേ​ഗത്തിലാണ് പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോണിനെ നേരിടാൻ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ ഫ്രാൻസും ജർമ്മനിയും ഉൾപ്പെടുന്നു. അതേസമയം നെതർലാന്റിൽ ക്രിസ്മസ് കാലയളവിൽ കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.

യുകെയിൽ ഒമിക്രോൺ കേസുകൾ വർദ്ധിച്ചതിനാൽ ഇംഗ്ലണ്ടിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാനുള്ള സാധ്യത സർക്കാർ കരുതിവയ്ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിലെ പുതുവത്സരാഘോഷങ്ങൾ പൊതു സുരക്ഷ മുൻനിർത്തി റദ്ദാക്കിയതായി മേയർ സാദിഖ് ഖാൻ പറഞ്ഞു.

ഒമിക്രോൺ നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തി. ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദം ആയി തരംതിരിച്ചിട്ടുണ്ട്. ഒമിക്രോൺ ഡെൽറ്റയേക്കാൾ വളരെ വേഗത്തിൽ പടരുന്നു എന്നതിന് ഇപ്പോൾ തെളിവുകളുണ്ടെന്ന് ‌വിദ​ഗ്ധർ പറയുന്നു.

അടുത്ത വർഷം പകുതിയോടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 70% പേർക്കും കുത്തിവയ്പ്പ് നൽകിയാൽ 2022-ൽ ഈ മഹാമാരി അവസാനിപ്പിക്കാനാകുമെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.

ഒമിക്രോണ്‍; ഏഴ് മരണം 25,000 കേസുകള്‍ യുകെയില്‍ ശക്തമായ തരംഗത്തിന് സാധ്യത

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?