Latest Videos

Egg Face Pack : മുഖസൗന്ദര്യത്തിന് മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Dec 21, 2021, 11:42 AM IST
Highlights

 മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. 

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. മുഖം തിളക്കമുള്ളതാക്കാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്...

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീസ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.

രണ്ട്...

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ നാരങ്ങാ നീരും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 15 മിനുട്ട്  ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.

മൂന്ന്...

രണ്ട് മുട്ടയുടെ വെള്ളയും കാൽ കപ്പ് തക്കാളി നീരും ഒരു സ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് നന്നായി മിക്സ് ചെയ്‌ത്‌ മുഖത്ത് പുരട്ടുക. പാക്ക് ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

നാല്...

ഒരു മുട്ടയുടെ വെള്ളയിൽ രണ്ട് ടീ സ്പൂൺ കടലമാവ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർക്കുക. ശേഷം മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകി കളയുക. എണ്ണ മയം നീക്കം ചെയ്യാൻ ഇത് മികച്ചൊരു ഫേസ് പാക്കാണിത്.

നഖം നോക്കി അസുഖങ്ങള്‍ മനസിലാക്കാം; അറിയേണ്ടതെല്ലാം...

click me!