ലോകമെങ്ങും ഏറ്റവും അനുയോജ്യമായ വാക്സിൻ ഓക്സ്ഫോഡ് അസ്ട്ര സെനേക്കായെന്ന് ലോകാരോഗ്യ സംഘടന

By Web TeamFirst Published Feb 11, 2021, 6:53 AM IST
Highlights

രണ്ടു ഡോസ് എടുക്കുന്നതുകൊണ്ടുതന്നെ വാക്സിൻ മികച്ച രോഗപ്രതിരോധ ശേഷി നൽകുന്നുണ്ട്. 65 വയസു കഴിഞ്ഞവരിലും വാക്സീൻ ഉപയോഗിക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ജനീവ: ഇന്ത്യ അടക്കമുളള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഓക്സ്ഫോഡ് അസ്ട്ര സെനേക്കാ കോവിഡ് വാക്സിൻ ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന. ലോകമെങ്ങും ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വാക്സിൻ ഇതാണെന്നും ലോകാരോഗ്യ സംഘടനാ വിശദീകരിച്ചു. സാധാരണ ഫ്രിഡ്ജിൽ ഈ വാക്സിൻ സൂക്ഷിക്കാൻ കഴിയുമെന്നത് വലിയ മേന്മയാണ്. 

രണ്ടു ഡോസ് എടുക്കുന്നതുകൊണ്ടുതന്നെ വാക്സിൻ മികച്ച രോഗപ്രതിരോധ ശേഷി നൽകുന്നുണ്ട്. 65 വയസു കഴിഞ്ഞവരിലും വാക്സീൻ ഉപയോഗിക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേ സമയം ആരോഗ്യപ്രവർത്തകരല്ലാതെയുളള കൊവിഡ് മുന്നണി പോരാളികൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ന് മുതൽ നൽകിത്തുടങ്ങും.കൊവിഷീൽഡ് വാക്സിനാണ് നൽകുന്നത്.പൊലിസ്,മറ്റ് സേനാ വിഭാഗങ്ങൾ, മുൻസിപ്പാലിറ്റി ജീവനക്കാർ,റവന്യൂ പഞ്ചായത്ത് ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ മുന്നണിപ്പോരാളികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെ 3,30,775 ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ വാക്സിൻ സ്വീകരിച്ചത്.കൊവാക്സിനും കേരളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പൂർത്തിയാകാത്തതിനാൽ ഉപയോഗിക്കില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.കൊവിഡ് മുന്നണി പോരാളികളിൽ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ,തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ ജ്യോത് ഖോസ എന്നിവർ ഇന്ന് വാക്സിൻ സ്വീകരിക്കും. 

click me!