എന്തുകൊണ്ടാണ് ഇന്ത്യയിലെ കുട്ടികൾക്ക് ടൈപ്പ് 2 പ്രമേഹം വരുന്നത്? കാരണങ്ങളറിയാം

Published : Sep 04, 2023, 02:32 PM IST
എന്തുകൊണ്ടാണ് ഇന്ത്യയിലെ കുട്ടികൾക്ക് ടൈപ്പ് 2 പ്രമേഹം വരുന്നത്? കാരണങ്ങളറിയാം

Synopsis

'ടൈപ്പ് 2 പ്രമേഹം പരമ്പരാഗതമായി പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും സമീപ വർഷങ്ങളിൽ കുട്ടികളിലും കൗമാരക്കാർക്കിടയിലും ഇത് സംഭവിക്കുന്നത് ആശങ്കാജനകമാണ്...' - പൂനെയിലെ സൂര്യ മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്-പീഡിയാട്രിക് എൻഡോക്രൈനോളജി ഡോ. സജിലി മേത്ത പറഞ്ഞു.

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പലകാരണങ്ങൾ കൊണ്ടാണ് ടെെപ്പ് 2 പ്രമേ​ഹം ഉണ്ടാകുന്നത്. ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ആളുകൾ പ്രമേഹം (ടൈപ്പ് 2) ബാധിതരാണെന്നും ഏകദേശം 25 ദശലക്ഷം പേർ പ്രീ ഡയബറ്റിക്സ് ഉള്ളവരുമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കുട്ടികളിൽ പ്രത്യേകിച്ച് 12-18 വയസ് പ്രായമുള്ള കൗമാരക്കാരിൽ ടൈപ്പ് 2 പ്രമേഹ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ​ഗ്ധർ പറയുന്നു.

ടൈപ്പ് 2 പ്രമേഹം പരമ്പരാഗതമായി പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും സമീപ വർഷങ്ങളിൽ കുട്ടികളിലും കൗമാരക്കാർക്കിടയിലും ഇത് സംഭവിക്കുന്നത് ആശങ്കാജനകമാണ്. പൂനെയിലെ സൂര്യ മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്-പീഡിയാട്രിക് എൻഡോക്രൈനോളജി ഡോ. സജിലി മേത്ത പറഞ്ഞു. കുട്ടികളിലും യുവാക്കളിലും അമിതവണ്ണത്തിന്റെ ഉണ്ടാകുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഉദാസീനമായ ജീവിതശെെലിയാണ് പൊണ്ണത്തി ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ശരീരത്തിലെ കോശങ്ങൾ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിനോട് ശരിയായി പ്രതികരിക്കുന്നില്ല. ഇൻസുലിൻ ഒരു ഹോർമോണാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് ഊർജ്ജ ഉൽപാദനത്തിനായി രക്തപ്രവാഹത്തിൽ നിന്ന് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.  സമീകൃതാഹാരം കഴിക്കുക, പഞ്ചസാര പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക. സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക എന്നിവയെല്ലാം കുട്ടികളിൽ ടെെപ്പ് 2 പ്രമേഹം തടയാൻ സഹായിക്കും. 

സ്തനാർബുദത്തിന് ശേഷം അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഛവി മിത്തൽ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം