അറുപതുകാരന് രുചി അറിയാനുളള കഴിവ് നഷ്ടപ്പെട്ടു ; കാരണം ഇതാണ്...

Published : Oct 21, 2019, 01:45 PM ISTUpdated : Oct 21, 2019, 02:43 PM IST
അറുപതുകാരന് രുചി അറിയാനുളള കഴിവ് നഷ്ടപ്പെട്ടു ; കാരണം ഇതാണ്...

Synopsis

സിംഗപൂര്‍ സ്വദേശിയായ അറുപതുകാരന്‍ നാവില്‍ അതികഠിനമായ വേദനും ചുവപ്പ് നിറവും ഉണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. നാവ് കണ്ടപ്പോള്‍ തന്നെ ഇയാള്‍ക്ക് കാര്യമായി എന്തോ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് തോന്നി. 

സിംഗപൂര്‍ സ്വദേശിയായ അറുപതുകാരന്‍ നാവില്‍ അതികഠിനമായ വേദനും ചുവപ്പ് നിറവും ഉണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. നാവ് കണ്ടപ്പോള്‍ തന്നെ ഇയാള്‍ക്ക് കാര്യമായി എന്തോ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് തോന്നി. സാധാരണ നാവ് പോലെ അല്ലായിരുന്നു അയാളുടേത്. വളരെ ലോലമായ ശോഭയുള്ള നാക്കായി ഡോക്ടര്‍മാര്‍ക്ക് തോന്നി. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  കാരണം കണ്ടെത്തിയത്. അറുപതുകാരന് നാവിന് രുചി അറിയാനുളള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. അതായത് 'taste buds' ഇല്ലാതായിരിക്കുന്നു. 'Atrophic glossitis' എന്ന രോഗാവസ്ഥയാണ് ഇയാള്‍ക്കെന്ന് നാഷണല്‍ യൂണിവേഴ്സ്റ്റി ഓഫ് സിംഗപൂരിലെ ഡോക്ടര്‍മാരും പറഞ്ഞു. 

ഇതാണ് നാക്കിന്‍റെ നിറം മാറാനും വേദനയക്കും നീറ്റലിനും കാരണമെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആറ് മാസത്തോളം ഇത് തുടര്‍ന്നതിന് ശേഷമാണ് ഡോക്ടറെ കാണാന്‍ രോഗി തീരുമാനിച്ചത്. 

ഈ രോഗം ഇയാളില്‍ വരാനുണ്ടായ കാരണവും ഡോക്ടര്‍മാര്‍ കണ്ടെത്തി.  vitamin B12- ന്‍റെ അളവ് ഇയാളില്‍ വളരെ കുറവായിരുന്നു. അനീമിയയും ഇയാളില്‍ കണ്ടെത്തി. ഒരു മാസം കൊണ്ട് ശരീരത്തില്‍ vitamin B12-ന്‍റെ അളവ് കൂട്ടിയാണ് ഇയാളുടെ നാവ് പഴയരൂപത്തിലാക്കിയത്. 


 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ