മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെ അകറ്റാന്‍ ഇതൊന്ന് പരീക്ഷിക്കൂ...

Published : Jul 11, 2019, 01:46 PM ISTUpdated : Jul 11, 2019, 02:49 PM IST
മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെ അകറ്റാന്‍ ഇതൊന്ന് പരീക്ഷിക്കൂ...

Synopsis

തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് മാനസിക സമ്മർദ്ദം അല്ലെങ്കില്‍ മാനസിക പിരിമുറുക്കം. അതുപോലെ തന്നെ ഉത്കണ്ഠയും ഇന്ന് പലരെയും ബാധിച്ചിരിക്കുന്നു. ഇത്തരം മാനസിക സമ്മര്‍ദ്ദം അധികമാകുന്നത് നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. 

തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് മാനസിക സമ്മർദ്ദം അല്ലെങ്കില്‍ മാനസിക പിരിമുറുക്കം (Stress). അതുപോലെ തന്നെ ഉത്കണ്ഠയും (anxiety) ഇന്ന് പലരെയും  ബാധിച്ചിരിക്കുന്നു. ഇത്തരം മാനസിക സമ്മര്‍ദ്ദം അധികമാകുന്നത് നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. 

മാനസിക സമ്മർദ്ദം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം ചിലപ്പോള്‍ വിഷാദരോ​ഗമായി വരെ  മാറാം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയുണ്ട്. എണ്ണ, പെര്‍ഫ്യൂം എന്നിവയുടെ ഗന്ധം നിങ്ങളുടെ മാനസിക പിരിമുറുക്കത്തെയും ഉത്കണ്ഠയെയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പഴയക്കാലം മുതലുളള അരോമാതെറാപ്പിയില്‍ വരുന്ന ചികിത്സാരീതിയാണ് ഇത്. 

ഉഴിച്ചിലിന്‍റെ സമയത്ത്‌ രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതിയാണ് അരോമാതെറാപ്പി. അമിതമായ മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയുണ്ടെങ്കില്‍ നല്ല വാസനയുളള എണ്ണയോ പെര്‍ഫ്യൂമോ മണക്കുന്നത് നല്ലതാണ്. ഇത് നിങ്ങളിലെ പിരിമുറക്കത്തെ കുറയ്ക്കുകയും മനസ്സിന് സന്തോഷം നല്‍കുകയും ചെയ്യുമെന്നും പഠനം പറയുന്നു. ജേണല്‍ ഓഫ് അഡ്വാന്‍സിഡ് നേഴ്സിങിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുളളത്. Cleveland Clinic's wellness institute ആണ് പഠനം നടത്തിയത്.  തലച്ചോറിലെ വികാരങ്ങളുടെ കേന്ദ്രമായ അമിഗ്ഡലയില്‍ സുഗന്ധം നേരിട്ട് ഇടപെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇങ്ങിനെ സുഗന്ധമുളവാക്കുന്ന ഫലത്തെ തടയാന്‍ തലച്ചോറിലെ ചിന്താകേന്ദ്രങ്ങള്‍ക്ക് കഴിയാത്തതിനാല്‍ ആശ്വാസം ഉടന്‍ അനുഭവിക്കാനാവും. 

 ഈ വിഷയത്തില്‍ ഇതുപോലെ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത്തരമൊരു പഠനമാണ് സുഗന്ധം പ്രസരിപ്പിക്കുന്ന എല്ലാ വീട്ടുജോലിക്കും  ടെന്‍ഷന്‍ കുറയ്ക്കാനുള്ള കഴിവുണ്ട് എന്ന കണ്ടെത്തല്‍.  കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. തുണികഴുകുന്നത് പോലെയുളള ജോലികള്‍ ചെയ്യുന്നത് മനസ്സിന് സന്തോഷം നല്‍കുമെന്നും പഠനം പറയുന്നു. കാരണം തുണി കഴുകാനായി ഉപയോഗിക്കുന്ന സോപ്പിന്‍റെ ഗന്ധമാണ് മനസ്സിന് സമാധാനവും സന്തോഷവും നല്‍കുന്നതത്രേ. സുഗന്ധ ചികിത്സ അഥവാ അരോമതെറാപ്പിയുടെ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ഈ പഠനത്തിന് നേതൃത്വം നല്‍കിയത് ഡോ. മെഹ്മത് ഓസാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ഉലുവ വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കൂ
ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?