Men Fall Asleep After Sex : സെക്സിന് ശേഷം പുരുഷന്മാർ വേ​ഗത്തിൽ ഉറങ്ങി പോകുന്നത് എന്ത് കൊണ്ട്?

Published : Jul 10, 2022, 10:30 PM IST
Men Fall Asleep After Sex  :  സെക്സിന് ശേഷം പുരുഷന്മാർ വേ​ഗത്തിൽ ഉറങ്ങി പോകുന്നത് എന്ത് കൊണ്ട്?

Synopsis

ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവെ പുരുഷൻമാരാണ് ഈ ഉറക്കക്കാരിൽ മുൻപന്തിയിൽ. എന്നാൽ സെക്സിന് ശേഷം പുരുഷൻമാർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് ചില കാരണങ്ങളുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പുരുഷന്മാർ വേ​ഗത്തിൽ ഉറങ്ങി പോകുന്നത് എന്ത് കൊണ്ട്?. ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവെ പുരുഷൻമാരാണ് ഈ ഉറക്കക്കാരിൽ മുൻപന്തിയിൽ. എന്നാൽ സെക്സിന് ശേഷം പുരുഷൻമാർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് ചില കാരണങ്ങളുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ചില ഹോർമോണുകൾ അവരെ ബാധിക്കുന്ന രീതികൾ കാരണം പുരുഷന്മാർക്കും സ്ത്രീകൾക്കും പോസ്റ്റ്-സെക്‌സ് ഉറക്കം വ്യത്യസ്തമായി അനുഭവപ്പെടാം.  'ലൈംഗികവേളയിൽ രക്തസമ്മർദ്ദവും രക്തപ്രവാഹവും വർദ്ധിക്കുകയും എൻഡോർഫിൻ പുറത്തുവിടുകയും ചെയ്യുന്നു. നിങ്ങളുടെ ആരോഗ്യം മോശമാണെങ്കിൽ അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖമുള്ള ആളാണെങ്കിൽ, ലൈംഗികത കൂടുതൽ ക്ഷീണിപ്പിക്കും...'- സെക്‌സ് തെറാപ്പിസ്റ്റും ഫ്ലോറിഡ യൂണിവേഴ്‌സിറ്റി സൈക്കോളജി പ്രൊഫസറുമായ ഡോ. ലോറി മിന്റ്‌സ് പറഞ്ഞു.

ജോലി സമ്മർദങ്ങളും മറ്റുമെല്ലാം കഴിഞ്ഞ്ക്ഷീണിച്ച സമയത്തുള്ള സെക്സ് അതുകഴിഞ്ഞാലുടനെ ഉറങ്ങിപ്പോകുന്നതിന് ഒരു കാരണമാണ്. മനസ്സിനും ശരീരത്തിനും നല്ല റിലാക്സേഷൻ നൽകുന്നതാണ് സെക്സ്. അതിനാലാണ് നല്ലൊരു സെക്സിന് ശേഷം നന്നായി ഉറങ്ങാനാവുന്നത്.

ലൈംഗികവേളയിൽ മസ്തിഷ്കം ഓക്സിടോസിൻ പുറത്തുവിടുന്നു. അത് ഉത്തേജനവും ആവേശവും വർദ്ധിപ്പിക്കുന്നു. എന്നാൽ അത് ക്ഷീണിക്കുമ്പോൾ, ആളുകൾക്ക് ശരിക്കും ക്ഷീണം തോന്നുവെന്നും ഡോ.ലോറി പറഞ്ഞു.

"കഡിൽ ഹോർമോൺ" (cuddle hormone) എന്ന് വിളിക്കപ്പെടുന്ന ഓക്സിടോസിൻ കോർട്ടിസോൾ എന്നറിയപ്പെടുന്ന സ്ട്രെസ് ഹോർമോണിനെ നിയന്ത്രിക്കാനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുരുഷൻ രതിമൂർച്ഛയിലെത്തുമ്പോൾ ശുക്ലസ്ഖലനം നടക്കും. അപ്പോൾ ഹോർമോണുകൾ പുറപ്പെടുവിക്കും. അപ്പോൾ ശരീരവും സമ്മർദങ്ങൾ ഒഴിഞ്ഞ അവസ്ഥയിലെത്തും. ശേഷം നല്ല ഉറക്കത്തിലേക്ക് പോകാമെന്നും ​ഗവേഷകർ പറയുന്നു.

Read more  പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ