World Rabies Day 2022 : ലോക റാബിസ് ദിനം; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Published : Sep 28, 2022, 10:26 AM IST
World Rabies Day 2022 :  ലോക റാബിസ് ദിനം; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Synopsis

പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി വർഷം തോറും ലോക റാബിസ് ദിനം ആചരിക്കുന്നു. ഇതുകൂടാതെ, ഈ മാരകമായ രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനായി അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ദിനം ഉയർത്തിക്കാട്ടുന്നു. 

ഇന്ന് സെപ്റ്റംബർ 28. ലോക റാബിസ് ദിനം. മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് ആളുകളിലേക്ക് പടരുന്ന, മാരകമായതും എന്നാൽ തടയാവുന്നതുമായ ഒരു വൈറൽ രോഗമാണ് പേവിഷബാധ. സാധാരണയായി തെരുവ് നായ്ക്കളിൽ നിന്നോ വാക്സിനേഷൻ എടുക്കാത്ത നായ്ക്കളിൽ നിന്നോ മൃഗങ്ങളുടെ കടിയിലൂടെയാണ് ഇത് പകരുന്നത്.

തലവേദന, അതിശക്തമായ പനി, അമിതമായ ഉമിനീർ പക്ഷാഘാതം, മാനസിക വിഭ്രാന്തി എന്നിവ രോഗത്തിൻറെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഒടുവിൽ ചില കേസുകളിൽ മരണത്തിലേക്ക് നയിക്കുന്നു. പേവിഷബാധയുടെ തീവ്രതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ എല്ലാ വർഷവും സെപ്റ്റംബർ 28 ലോക റാബിസ് ദിനമായി ആചരിക്കുന്നു. 

പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി വർഷം തോറും ലോക റാബിസ് ദിനം ആചരിക്കുന്നു. ഇതുകൂടാതെ, ഈ മാരകമായ രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനായി അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ദിനം ഉയർത്തിക്കാട്ടുന്നു. 

ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറാണ് റാബിസ് ചികിത്സിക്കുന്നതിനായി ആദ്യമായി വാക്സിനേഷൻ വികസിപ്പിച്ചെടുത്തത്. സെപ്തംബർ 28-ന് അദ്ദേഹം അന്തരിച്ചു. അതിനാൽ, അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ ആദരിക്കാനും സ്മരിക്കാനും അദ്ദേഹത്തിന്റെ ചരമവാർഷികം ലോക റാബിസ് ദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തു. 'റാബിസ്: വൺ ഹെൽത്ത്, സീറോ ഡെത്ത്' എന്നതാണെന്ന് ഈ വർഷത്തെ ലോക റാബിസ് ദിനത്തിന്റെ പ്രമേയം. 

ഈ ദിനം അന്താരാഷ്ട്ര സർക്കാർ ഏജൻസികൾ, എൻ‌ജി‌ഒകൾ, വാക്‌സിൻ നിർമ്മാതാക്കൾ എന്നിവയുടെ ഒരു ശൃംഖല ലോക റാബിസ് ദിനം രോഗ നിർമാർജനത്തിൽ സഹായിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിൽ പരിപാടികളും കോൺഫറൻസുകളും കാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നു. 

2007-ലാണ് ആദ്യമായി വേൾഡ് റാബിസ് ദിന ക്യാമ്പയിൻ ആരംഭിച്ചത്. അലയൻസ് ഫോർ റാബിസ് കൺട്രോൾ, അറ്റ്ലാന്റയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയുൾപ്പെടെ നിരവധി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഈ കാമ്പയിൻ ആരംഭിച്ചത്. 

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത്, പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ കോ-സ്‌പോൺസർഷിപ്പാണ് ഇതിന് നേതൃത്വം നൽകിയത്. തുടർച്ചയായ മൂന്ന് വർഷം ലോക റാബിസ് ദിനം ആചരിച്ചതിന് ശേഷം, 100-ലധികം രാജ്യങ്ങളിൽ പ്രതിരോധവും ബോധവൽക്കരണ പരിപാടികളും നടന്നതായും 100 ദശലക്ഷത്തിലധികം ആളുകൾക്ക് പേവിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കപ്പെട്ടതായും കണക്കാക്കപ്പെട്ടു. 

ഹൃദയത്തെ കാക്കാൻ എട്ട് ഭക്ഷണങ്ങൾ ശീലമാക്കാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ