Asianet News MalayalamAsianet News Malayalam

World Heart Day 2022 : ഹൃദയത്തെ കാക്കാൻ എട്ട് ഭക്ഷണങ്ങൾ ശീലമാക്കാം

ആരോഗ്യകരമായ ഭക്ഷണക്രമം കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. സമീകൃതാഹാരമാണ് ശീലമാക്കേണ്ടത്.  ക്രാഷ് ഡയറ്റുകൾ ആവശ്യമായ പോഷകങ്ങളുടെ ബാലൻസ് നൽകിയേക്കില്ല.
 

world heart day 2022 foods for a healthy heart
Author
First Published Sep 28, 2022, 9:48 AM IST

സെപ്റ്റംബർ 29നാണ് ലോക ഹൃദയ ദിനം. മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

ആരോഗ്യകരമായ ഭക്ഷണക്രമം കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. സമീകൃതാഹാരമാണ് ശീലമാക്കേണ്ടത്.  ക്രാഷ് ഡയറ്റുകൾ ആവശ്യമായ പോഷകങ്ങളുടെ ബാലൻസ് നൽകിയേക്കില്ല.

കൊഴുപ്പ് കുറഞ്ഞതും, രക്തസമ്മർദ്ദം വദ്ധിപ്പിക്കാത്തതുമായ ഭക്ഷണങ്ങളാണ് ഹൃദയാരോഗ്യവിദഗ്ദർ നിർദ്ദേശിക്കാറുള്ളത്. ഫാസ്റ്റ്ഫുഡും ബേക്കറികളിൽ നിന്നും മറ്റും വാങ്ങുന്ന പ്രോസെസ്സഡ് പലഹാരങ്ങളും പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ഹൃദയാരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഓട്സ്...

ആരോഗ്യമുള്ള ഹൃദയത്തിനായി ഓട്സ് പ്രാതലിൽ ഉൾപ്പെടുത്താൻ വിദഗ്ദർ ശുപാർശ ചെയ്യാറുണ്ട്. ബീറ്റാ ഗ്ലുകോൺ എന്ന സോല്യൂബിൾ ഫൈബർ പോഷകങ്ങളുടെ കലവറയാണ്. ഇൻസുലിൻ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ അത്യുത്തമമാണ്.

 

world heart day 2022 foods for a healthy heart

 

മത്സ്യം...

സാൽമൺ, ഓയിസ്റ്റെർസ്, ട്യൂണ മുതലായ മൽസ്യങ്ങൾ കഴിക്കുന്നത് ഹൃദയത്തിനു വളരെയധികം ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഇത്തരം കടൽ, കായൽ മത്സ്യങ്ങളെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു.

ഇലക്കറികൾ...

ഇലക്കറികൾ വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിൻ A ,C ,K , എന്നിവ കൂടാതെ ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യുന്ന വിവിധ ആന്റിഓക്സിഡകളാലും ഈ ഇലകൾ സമ്പുഷ്ടമാണ്. 

നട്സ്...

നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നട്സ് കഴിക്കുന്നത് രക്‌തധമനികൾക്ക് കട്ടിവെയ്ക്കുന്നത് തടയാനും, കൊളസ്ട്രോൾ കുറയ്ക്കാനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. 

അവോക്കാഡോ...

അവോക്കാഡോ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച സ്രോതസ്സാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്നു. 

 

world heart day 2022 foods for a healthy heart

 

ബെറിപ്പഴങ്ങൾ...

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി എന്നിവ ഹൃദയാരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രധാന പോഷകങ്ങളാൽ നിറഞ്ഞതാണ്. ഹൃദ്രോഗത്തിന്റെ വികാസത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ആന്തോസയാനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും ബെറികളിൽ ധാരാളമുണ്ട്.

 

world heart day 2022 foods for a healthy heart

 

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

തക്കാളി...

ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് നാശവും വീക്കവും തടയുന്നു. ഇവ രണ്ടും ഹൃദ്രോഗത്തിന് കാരണമാകും.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ശീലമാക്കാം ഈ ഹെൽത്തി ജ്യൂസുകൾ

 

Follow Us:
Download App:
  • android
  • ios