ചക്ക പ്രിയരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ...

Published : Sep 06, 2022, 07:44 PM ISTUpdated : Sep 06, 2022, 10:54 PM IST
 ചക്ക പ്രിയരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ...

Synopsis

ചക്കയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ലിഗ്നാൻസ് എന്നറിയപ്പെടുന്ന ഫൈറ്റോ ന്യൂട്രിയന്റുകളുടെയും കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ആന്റിഓക്‌സിഡന്റുകളുടെയും കലവറ കൂടിയാണ് അവ.

ധാരാളം പോക​ഗുണങ്ങൾ ചക്കയിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ് ചക്ക. പ്രകൃതിദത്ത പഞ്ചസാര നിറഞ്ഞിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും പ്രവർത്തിക്കുന്നു. ഇത് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും കുറയ്ക്കാൻ സഹായിക്കുന്നു.

ചക്കയ്ക്ക് 50-60 ഇടത്തരം ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയരുന്നു എന്നതിന്റെ സൂചകമാണ് ജിഐ സ്കെയിൽ.  ചക്ക വിറ്റാമിനുകളുടെ ഒരു ശക്തികേന്ദ്രമാണ്. മാത്രമല്ല നല്ല അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇതിന് കുറഞ്ഞ ജിഐ ഉള്ളത്. ഇത് മന്ദഗതിയിലുള്ള ദഹനത്തിന് കാരണമാകുന്നു. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നില്ല.

ചക്കയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ലിഗ്നാൻസ് എന്നറിയപ്പെടുന്ന ഫൈറ്റോ ന്യൂട്രിയന്റുകളുടെയും കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ആന്റിഓക്‌സിഡന്റുകളുടെയും കലവറ കൂടിയാണ് അവ.

ചക്ക കഴിക്കുന്നത് ഒഴിവാക്കേണ്ടതില്ലെങ്കിലും അതിന്റെ അളവ് മിതമായിരിക്കണം. പഴുക്കാത്ത ചക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയുടെ ഗ്ലൈസെമിക് ഇൻഡക്‌സ് റിസർച്ച് സർവീസ് നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ചക്കക്കുരു പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ (എ‌ഡി‌എ) വ്യക്തമാക്കുന്നു.

ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ചർമ്മത്തെ ബാധിക്കുന്ന പലവിധ പ്രശ്‌നങ്ങളെ അകറ്റാനുമെല്ലാം ചക്കക്കുരുവിന് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും ആന്റിഓക്‌സിഡന്റുകളുമാണ് ഇക്കാര്യങ്ങൾക്ക് സഹായകമാകുന്നത്. ചക്ക കഴിവതും കറിയാക്കിയോ ആവിയിൽ വേവിച്ചോ കഴിക്കുന്നതാണ് ഉത്തമം. ഉണക്കി പൊടിയാക്കിയും കഴിക്കാം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം