Knee Pain : മുട്ട് വേദന മാറുന്നേയില്ലെങ്കില്‍ നിങ്ങള്‍ പരിശോധിക്കണ്ട മറ്റ് മൂന്ന് കാര്യങ്ങള്‍...

By Web TeamFirst Published Sep 6, 2022, 3:19 PM IST
Highlights

വിട്ടുമാറാതെ ദീര്‍ഘകാലമായി മുട്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് സര്‍ജറി തന്നെ വേണ്ടിവരുമെന്ന് അനുമാനിക്കാം. മിക്ക കേസുകളിലും ഇങ്ങനെ തന്നെയാണ് സംഭവിക്കുക.

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാറുണ്ട്. ഇവയില്‍ പലതും നിസാര കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുകയും നിസാരമായിത്തന്നെ പരിഹരിക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ചില പ്രശ്നങ്ങളെല്ലാം നമ്മള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വൈകാതെ തന്നെ ചികിത്സ തേടേണ്ടതാണ്.

അത്തരത്തിലൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ധാരാളം പേര്‍ പരാതിപ്പെടാറുള്ളൊരു ആരോഗ്യപ്രശ്നമാണ് മുട്ടുവേദന. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദനയുണ്ടാകാം. ചിലര്‍ക്ക് അത് പെട്ടെന്ന് തന്നെ ഭേദപ്പെട്ട് പോകാം. ചിലര്‍ക്ക് ഫിസിയോതെറാപ്പി പോലുള്ള ചികിത്സ കൊണ്ട് ഇത് ഭേദപ്പെടുത്താം. എന്നാല്‍ ചിലര്‍ക്ക് നിര്‍ബന്ധമായുംസര്‍ജറി വേണ്ടി വരാം. 

മാറാത്ത മുട്ടുവേദനയാണ് ഇതിന്‍റെ ഒരു ലക്ഷണം. വിട്ടുമാറാതെ ദീര്‍ഘകാലമായി മുട്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് സര്‍ജറി തന്നെ വേണ്ടിവരുമെന്ന് അനുമാനിക്കാം. മിക്ക കേസുകളിലും ഇങ്ങനെ തന്നെയാണ് സംഭവിക്കുക. ഇത്തരത്തില്‍ മുട്ടുവേദന മാറുന്നില്ലെങ്കില്‍ മൂന്ന് കാര്യങ്ങള്‍ കൂടി പരിശോധിക്കണം. ഏതെല്ലാമാണ് ഊ മൂന്ന് കാര്യങ്ങള്‍ എന്നുകൂടി അറിയാം... 

ഒന്ന്...

മുട്ടിന്‍റെ ഘടനയില്‍ തന്നെ വ്യത്യാസം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. നടക്കുമ്പോഴും കാലുകള്‍ നിവര്‍ത്തി ഇരിക്കുമ്പോഴുമെല്ലാം ഇക്കാര്യം മസിലാക്കാൻ സാധിക്കും. മുട്ടിന് വളവ് ഉണ്ട് എങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കാലം പോകും തോറും കൂടിവരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സര്‍ജറി മാത്രമാകും ഇതിന് പരിഹാരം. 

രണ്ട്...

മുട്ടിന്‍റെ ചലനം പരിമിതമായിക്കൊണ്ടിരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. നടക്കാനോ, പടികള്‍ കയറാനോ, ഇറങ്ങാനോ ഉള്ള ബുദ്ധിമുട്ടെല്ലാം ഇത്തരത്തില്‍ പരിശോധിക്കേണ്ടതാണ്. ഈ വിഷമതകള്‍ നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും കരുതലെടുക്കുക. മുട്ടിന് സര്‍ജറി ആവശ്യമാണെന്നാണ് ഈ പ്രശ്നങ്ങള്‍ നല്‍കുന്ന സൂചന. 

മൂന്ന്...

സാധാരണഗതിയില്‍ ശരീരവേദന അനുഭവപ്പെടുമ്പോള്‍ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാനായി നാം വേദനസംഹാരികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വേദനസംഹാരികള്‍ ഏല്‍ക്കാതിരിക്കുന്ന വിധത്തില്‍ മുട്ടുവേദന എത്തുന്നു എങ്കില്‍ അതും അധികരിച്ച അവസ്ഥയാണെന്ന് മനസിലാക്കാം. ഈ ഘട്ടത്തിലും സര്‍ജറിക്ക് തന്നെയാകാം കൂടുതല്‍ സാധ്യത.

Also Read:- കഴുത്തുവേദന പതിവാണോ? കാരണം മനസിലാക്കാം...

click me!