pee after sex : സെക്സിന് ശേഷം ഇത് ചെയ്തില്ലെങ്കിൽ മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകും

Web Desk   | Asianet News
Published : Feb 02, 2022, 08:16 PM ISTUpdated : Feb 02, 2022, 08:27 PM IST
pee after sex :  സെക്സിന് ശേഷം ഇത് ചെയ്തില്ലെങ്കിൽ മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകും

Synopsis

സെക്‌സിന് ശേഷം 30 മിനുട്ടിനുള്ളിൽ തന്നെ മൂത്രമൊഴിക്കാൻ ശ്രമിക്കുക. കൂടുതൽ സമയം കാത്തിരിക്കുകയാണെങ്കിൽ ബാക്ടീരിയ മൂത്രസഞ്ചിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും ബിഎസ്എംയുവിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.യൂജീനിയ ടിഖോനോവിച്ച് കൂട്ടിച്ചേർത്തു.

സെക്സിന് ശേഷം സ്ത്രീകൾ ചെയേണ്ട കാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാകും. മിക്ക അണുബാധയും ഉണ്ടാകുന്നത് ലൈംഗിക ബന്ധത്തിന്‌ ശേഷമായിരിക്കും. വൃത്തിയായി ലൈംഗികാവയവങ്ങൾ സൂക്ഷിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിന് ശേഷം നിർബന്ധമായും മൂത്രമൊഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ക്ലീവ്‌ലാൻഡിലെ മെഡിക്കൽ ഔട്ട്‌പേഷ്യന്റ് സെന്ററിലെ അവോൺ പോയിന്റിലെ ഗൈനക്കോളജിസ്റ്റ് ഡോ. സലീന സനോട്ടി പറയുന്നു. 

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക. പ്രത്യേകിച്ച് സ്ത്രീകൾ. സ്ത്രീകളുടെ മൂത്രനാളി പുരുഷന്മാരേക്കാൾ ചെറുതായതിനാൽ ബാക്ടീരിയകൾ എളുപ്പത്തിൽ പ്രവേശിച്ച് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകും. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുമ്പോൾ, അത് മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കും. ഇത് യുടിഐ തടയാൻ സഹായിക്കുന്നതായി ഡോ. സലീന സനോട്ടി പറഞ്ഞു. 

മൂത്രം ഒഴിച്ചു കഴിഞ്ഞാൽ വജൈന നന്നായി സാധാരണ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക. ഒരിക്കലും കെമിക്കൽ സോപ്പ് വജൈന വൃത്തയാക്കാൻ ഉപയോഗിക്കരുത്. വജൈനയിലേ അണുബാധ ശാരീരികമായ ക്ഷീണം, ഉറക്ക കൂടുതൽ, അസഹ്യമായ ദുർഗന്ധം, തലവേദന എന്നീ ബുദ്ധിമുട്ടുകൾക്കും കാരണമാകും. ലൈംഗികവേളയിൽ അണുക്കൾ മൂത്രനാളിയിലേക്ക് പ്രവേശിച്ചാൽ യുടിഐ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ പറഞ്ഞു.

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് യുടിഐ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിൽ മൂത്രം പുറത്തേക്ക് വരുന്ന ട്യൂബ് - പുരുഷന്മാരേക്കാൾ ചെറുതും മലദ്വാരത്തോട് അടുക്കുന്നതുമാണ്. അണുക്കൾക്ക് മൂത്രനാളിയിലെത്തുന്നതും മൂത്രസഞ്ചിയിലേക്ക് സഞ്ചരിക്കുന്നതും ഇത് എളുപ്പമാക്കുന്നു.

സെക്‌സിന് ശേഷം 30 മിനുട്ടിനുള്ളിൽ തന്നെ മൂത്രമൊഴിക്കാൻ ശ്രമിക്കുക. കൂടുതൽ സമയം കാത്തിരിക്കുകയാണെങ്കിൽ ബാക്ടീരിയ മൂത്രസഞ്ചിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും ബിഎസ്എംയുവിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.യൂജീനിയ ടിഖോനോവിച്ച് കൂട്ടിച്ചേർത്തു.

' ലൈംഗികബന്ധം യുടിഐയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് മൂത്രസഞ്ചിയിലേക്ക് പോകുന്നതിന് മുമ്പ് ബാക്ടീരിയയെ പുറന്തള്ളാൻ സഹായിക്കുന്നു. ലൈംഗികവേളയിൽ ബാക്ടീരിയകൾ  മൂത്രനാളിയിലേക്ക് നീങ്ങാൻ ധാരാളം അവസരങ്ങളുണ്ട്. ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുന്നത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു...'- മൗണ്ട് സിനായിലെ Icahn School of Medicine നിലെ പ്രത്യുൽപ്പാദന എൻഡോക്രൈനോളജി വിഭാഗത്തിന്റെ ഡയറക്ടറും ഗൈനക്കോളജി, റിപ്രൊഡക്റ്റീവ് സയൻസ് വകുപ്പിന്റെ വൈസ് ചെയർമാനുമായ ഡോ. അലൻ ബി. കോപ്പർമാൻ പറഞ്ഞു.

സെക്സിലേർപ്പെടുന്നതിനിടെയോ, രതിമൂർച്ഛയ്ക്ക് തൊട്ടു പിന്നാലെയോ സംഭവിക്കുന്ന മരണത്തിന്റെ കാരണം എന്താണ്?

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം