
ചൂട് കൂടിയാല്‍ കൊറോണ വൈറസ് രോഗം പടരില്ല എന്നാണ് പലരും വിശ്വസിക്കുന്നത്. അങ്ങനെ പല സന്ദേശങ്ങളും പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ അത് തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നു. അതികഠിനമായ ചൂടിലും കൊറോണ വൈറസ് രോഗം പടർന്നു പിടിക്കും എന്നാമ് ലോകാരോഗ്യസംഘടന പറയുന്നത്.
അതികഠിനമായ ചൂട് കൊറോണാ വൈറസിനെ നിഷ്പ്രഭമാക്കുന്നതുമൂലം കൊറോണ വൈറസ് കേരളത്തിൽ വരില്ല എന്നുമുള്ള പ്രചരണം വാസ്തവവിരുദ്ധമാണെന്ന് ലോക ആരോഗ്യ സംഘടന വീണ്ടും പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
'അതികഠിനമായ ചൂടിലും കൊറോണ വൈറസ് രോഗം പടർന്നു പിടിക്കും എന്ന് ലോകാരോഗ്യസംഘടന. അതികഠിനമായ ചൂട് കൊറോണാ വൈറസിനെ നിഷ്പ്രഭമാക്കുന്നതുമൂലം കൊറോണ വൈറസ് കേരളത്തിൽ വരില്ല എന്നുമുള്ള പ്രചരണം വാസ്തവവിരുദ്ധമാണെന്ന് ഇന്ന് ലോക ആരോഗ്യ സംഘടന വീണ്ടും പ്രഖ്യാപിച്ചു.
പലപ്പോഴും നമ്മളിൽ പലരും സ്വാഭാവികമായി വിശ്വസിക്കുന്നത് പ്രശ്നങ്ങൾ നമ്മളെ ബാധിക്കില്ല എന്നാണ്. പെട്ടെന്ന് വിഷമിപ്പിക്കുന്ന വാർത്ത ഒരു മരണമായിക്കോട്ടെ വളരെ അടുത്ത ആൾക്ക് ഉണ്ടാകുന്ന ഒരു അപകടം ആയിക്കോട്ടെ അങ്ങനെയൊന്നുമില്ല എന്ന് വിശ്വസിക്കാനാണ് നമുക്ക് ഏറെ ഇഷ്ടം .
സ്വാഭാവികമായ ഒരു ഡിനയൽ എന്ന് വിശേഷിപ്പിക്കാം. അതുതന്നെയാണ് ഈ കാര്യത്തിലും ഉണ്ടായിരിക്കുന്നത്.
നമുക്ക് ചൂട് കൂടുതൽ അല്ലേ. ഇവിടെ ഹുമിടിറ്റി കൂടുതൽ അല്ലേ. അല്ലെങ്കിലും നാം മലയാളികൾ അല്ലേ!
അങ്ങനെ തുടങ്ങി പല സ്വയം ന്യായീകരണങ്ങളും കണ്ടെത്തുന്നത് പോലെ തള്ളി കളഞ്ഞാൽ മതി ചൂട് കൂടുതൽ വാദം!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam