ബൂസ്റ്റർ ഡോസ് വേണമോ? എയിംസ് ഡയറക്ടർ പറയുന്നത്...

By Web TeamFirst Published Aug 21, 2021, 10:33 PM IST
Highlights

ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് തെളിയിക്കുന്ന ഡേറ്റയില്ലാത്തതിനാൽ തൽക്കാലം ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. 

കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തശേഷം അധികപ്രതിരോധത്തിനായി ബൂസ്റ്റർഡോസ് ആവശ്യമുണ്ടോ എന്നതിൽ ചർച്ച സജീവമായി നടക്കുകയാണ്. യുഎസ് ഉൾപ്പെടെ പല സമ്പന്ന രാജ്യങ്ങളും ഇതിനകം ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് തെളിയിക്കുന്ന ഡേറ്റയില്ലാത്തതിനാൽ തൽക്കാലം ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. 

കൊറോണ വൈറസിനെതിരായ സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് ബൂസ്റ്റർ ഷോട്ട് എന്ന് വിളിക്കുന്ന മൂന്നാമത്തെ കൊവിഡ് 19 വാക്സിൻ ഷോട്ടിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോൾ ഇന്ത്യയ്ക്ക് മതിയായ ഡാറ്റ ഇല്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അടുത്ത വർഷം ആദ്യം ലഭ്യമാകാൻ സാധ്യതയുണ്ടെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു.

ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് പറയാൻ ഇപ്പോൾ മതിയായ ഡാറ്റയില്ല. പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നത് പ്രതിരോധ അളവ് എത്രത്തോളം നൽകുന്നുണ്ടെന്നതിന് വ്യക്തമായ ഡാറ്റ ആവശ്യമാണ്...- " ഡോ.രൺദീപ് പറഞ്ഞു.

ബൂസ്റ്റർ ഡോസിനെ കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും അതിന് കുറച്ച് മാസങ്ങൾ എടുക്കും.
ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്ത് വരാൻ ഇനിയും കുറച്ച് മാസങ്ങൾ എടുക്കും. അടുത്ത വർഷം ആരംഭത്തോടെ തന്നെ ബൂസ്റ്റർ ഡോസ് ആർക്കാണ് ഇത് ആവശ്യമെന്നും മറ്റുമുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ഇസ്രയേൽ
 

click me!