Asianet News MalayalamAsianet News Malayalam

40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ഇസ്രയേൽ

പ്രധാനമന്ത്രി നഫ്താലി ബെനറ്റ് മൂന്നാം ഡോസ് സ്വീകരിച്ചു. രാജ്യത്തെ 93 ലക്ഷം ജനങ്ങളില്‍ 59 ലക്ഷം പേര്‍ക്ക് ആദ്യഡോസ് കുത്തിവയ്പ് ലഭിച്ചു. 

Israel approves booster shots for over 40s
Author
Israel, First Published Aug 21, 2021, 8:01 PM IST

ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൊവിഡ് രണ്ടാം ഡോസ് സ്വീകരിച്ച് 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. ഇതിനായി പ്രധാനമന്ത്രി നഫ്താലി ബെനറ്റ് മൂന്നാം ഡോസ് സ്വീകരിച്ചു. രാജ്യത്തെ 93 ലക്ഷം ജനങ്ങളില്‍ 59 ലക്ഷം പേര്‍ക്ക് ആദ്യഡോസ് കുത്തിവയ്പ് ലഭിച്ചു. 

54 ലക്ഷം പേർ രണ്ട് ഡോസും എടുത്തവരാണ്. 13 ലക്ഷം പേര്‍ക്ക് ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കി കഴിഞ്ഞു. കൊവിഡ് കേസുകൾ കൂടിയതോടെ സർക്കാർ നിയന്ത്രണങ്ങൾ നൽകുകയും ചെയ്തു. വെള്ളിയാഴ്ച കൊവി‍ഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 5.5 ശതമാനമായിരുന്നുവെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയിരുന്നു. ഡെല്‍റ്റ വേരിയന്റ് അതിവേ​ഗം പടർന്ന് പിടിക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് യുഎസ് റെഗുലേറ്റർമാർ വ്യക്തമാക്കി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വാക്‌സിന്‍; താല്‍ക്കാലിക അനുമതി ലഭിച്ചു

Follow Us:
Download App:
  • android
  • ios