രണ്ട് തലയും മൂന്ന് കൈകളുമുള്ള കു‌ഞ്ഞ് ജനിച്ചു

Published : Nov 25, 2019, 11:22 AM IST
രണ്ട് തലയും മൂന്ന് കൈകളുമുള്ള കു‌ഞ്ഞ് ജനിച്ചു

Synopsis

രണ്ട് തലകളുണ്ടെങ്കിലും ഒരു ഹൃദയം മാത്രമേ ഇ കുഞ്ഞിന് ഉള്ളൂ. കുട്ടിയുടെ വലത് കൈയില്‍ രണ്ട് കൈപ്പത്തികളുമുണ്ട്

ഭോപ്പാല്‍:  മധ്യപ്രദേശിലെ വിദിഷിയില്‍ രണ്ട് തലയും മൂന്ന് കൈകളുമുള്ള കു‌ഞ്ഞ് ജനിച്ചു. ഇരുപത്തിയൊന്നുകാരിയായ ബബിത അഹിര്‍വാള്‍ എന്ന സ്ത്രീയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.  

രണ്ട് തലകളുണ്ടെങ്കിലും ഒരു ഹൃദയം മാത്രമേ ഇ കുഞ്ഞിന് ഉള്ളൂ. കുട്ടിയുടെ വലത് കൈയില്‍ രണ്ട് കൈപ്പത്തികളുമുണ്ട്,  അപൂര്‍വമായി മാത്രമേ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. 

മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയിലെ അതീവ സുരക്ഷായൂണിറ്റില്‍ തുടരുകയാണ്. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ ബബിതയുടെ ആദ്യത്തെ കുഞ്ഞാണ് ഇത്

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ