പലരും കൊവിഡിനെ നിസാരവത്കരിക്കുകയും, അതിനോടുള്ള ഭയം നഷ്ടപ്പെട്ട്, മറ്റുള്ളവരെ കൂടി ബാധിക്കപ്പെടുന്ന തരത്തിലേത്ത് നീങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത് ഇരട്ടി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഈ സാഹചര്യത്തില്‍ ഇനിയുമൊരു 'കൊവിഡ് സുനാമി'ക്ക് കൂടി ലോകത്ത് പലയിടങ്ങളിലും സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ആരോഗ്യമേഖല തകരുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന
കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ ( Covid 19 ) തന്നെയാണിപ്പോഴും ലോകം. 2019 അവസാനപാദം തുടങ്ങിയ പോരാട്ടം, രണ്ട് വര്‍ഷത്തിനിപ്പുറവും തുടരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ചെറിയ ഇടവേളകള്‍ വരുന്നുവെങ്കിലും, മിക്ക രാജ്യങ്ങളിലും കൊവിഡ് തരംഗങ്ങള്‍ ( Covid Wave ) ആവര്‍ത്തിക്കുക തന്നെയാണ്.
ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ വ്യാപകമായതും ഇരട്ടി പ്രതിസന്ധി സൃഷ്ടിച്ചു. വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയില്‍ നീങ്ങിയതും പലയിടങ്ങളിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി.
അതിവേഗത്തില്‍ രോഗവ്യാപനം നടത്തുന്ന ഡെല്‍റ്റ വകഭേദം ഇന്ത്യയിലടക്കം സൃഷ്ടിച്ച കൊവിഡ് തരംഗം ശക്തിയേറിയതായിരുന്നു. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുന്ന ഒമിക്രോണ്‍ എന്ന വകഭേദമാണ് നിലവിലെ ആശങ്ക. പോയ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തപ്പെടുന്നത്.
പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ മറ്റ് രാജ്യങ്ങളിലെല്ലാം ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. ഇപ്പോള്‍ ഡെല്‍റ്റയെ പോലെ തന്നെ രൂക്ഷമായ കൊവിഡ് തരംഗങ്ങള്‍ക്ക് ഒമിക്രോണ്‍ കാരണമാകുമോയെന്നതാണ് ഏവരുടെയും ആശങ്ക. ഇതിനിടെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളും മാനദണ്ഡങ്ങളും മുഖവിലക്കെടുക്കാതെ മുന്നോട്ടുപോകുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്.
പലരും കൊവിഡിനെ നിസാരവത്കരിക്കുകയും, അതിനോടുള്ള ഭയം നഷ്ടപ്പെട്ട്, മറ്റുള്ളവരെ കൂടി ബാധിക്കപ്പെടുന്ന തരത്തിലേത്ത് നീങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത് ഇരട്ടി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഈ സാഹചര്യത്തില്‍ ഇനിയുമൊരു 'കൊവിഡ് സുനാമി'ക്ക് കൂടി ലോകത്ത് പലയിടങ്ങളിലും സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ആരോഗ്യമേഖല തകരുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന.
ഇപ്പോള്‍ തന്നെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖല കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞുവെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ ഇനിയും തിരിച്ചടിയുണ്ടായാല്‍ താങ്ങില്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം പറയുന്നു.
'ഒമിക്രോണിനെ ചൊല്ലി എനിക്ക് വലിയ ആശങ്കയുണ്ട്. വളരെ എളുപ്പത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിവുള്ള വകഭേദമെന്ന നിലയില്‍ ഡെല്‍റ്റയെ പോലെയോ അല്ലെങ്കില്‍ അതിലധികമോ വേഗതയില്‍ കൊവിഡ് സുനാമി തീര്‍ക്കാന്‍ തന്നെ ഒമിക്രോണിന് സാധ്യമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ തന്നെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തളര്‍ന്നുകഴിഞ്ഞു. ഇതിനിടെ ഇവരില്‍ ഒരു വിഭാഗം പേര്‍ രോഗം ബാധിച്ച് പ്രവര്‍ത്തനമേഖലയില്‍ നിന്ന് മാറേണ്ടതായും വന്നിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഒറ്റയടിക്ക് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന അവസ്ഥയുണ്ടായാല്‍ അത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാക്കുമെന്നത് തീര്‍ച്ച...'- ടെഡ്രോസ് അഥാനോം പറഞ്ഞു.
2021ലെങ്കിലും എല്ലാ രാജ്യങ്ങളിലും തുല്യമായി വാക്‌സിനെത്തണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാലത് നടന്നില്ല, ഈ വരും വര്‍ഷത്തിലെങ്കിലും അത് നടന്നുകാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഓരോ രാജ്യങ്ങളിലെയും ആകെ ജനസംഖ്യയുടെ 70 ശതമാനെങ്കിലും മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.
സമ്പന്ന രാജ്യങ്ങളുടെ മേല്‍ക്കോയ്മയാണ് വാക്‌സിന്‍ തുല്യമായി വിതരണം ചെയ്യപ്പെടാതിരിക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത് ധാര്‍മ്മികമായ അധപതനം മാത്രമല്ല, മറിച്ച് മനുഷ്യജീവനുകളെ കുരുതി കൊടുക്കല്‍ കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യതകതയും അദ്ദേഹം വ്യക്തമാക്കുന്നു.
Also Read:- മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അഞ്ച് വയസുകാരിയുടെ അവയവങ്ങള്‍ സ്വീകരിച്ചത് നാല് പേര്‍
