ആന്‍റിബയോട്ടിക്സ് കഴിച്ചതിന്‍റെ ഭാഗമായി നാവിന് സംഭവിച്ചത്; സ്ത്രീയുടെ അനുഭവം ശ്രദ്ധിക്കപ്പെടുന്നു

Published : May 11, 2023, 02:51 PM IST
ആന്‍റിബയോട്ടിക്സ് കഴിച്ചതിന്‍റെ ഭാഗമായി നാവിന് സംഭവിച്ചത്; സ്ത്രീയുടെ അനുഭവം ശ്രദ്ധിക്കപ്പെടുന്നു

Synopsis

ആന്‍റിബയോട്ടിക്സ് പതിവായി എടുത്തതിനെ തുടര്‍ന്ന് ക്യാൻസര്‍ രോഗിയായ സ്ത്രീയില്‍ സംഭവിച്ചൊരു മാറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പ്രമുഖ മെഡിക്കല്‍ പ്രസിദ്ധീകരണമായ 'ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസ് റിപ്പോര്‍ട്ട്സി'ല്‍ വന്നൊരു റിപ്പോര്‍ട്ടിലൂടെയാണ് ഇവരുടെ അനുഭവകഥ ഏവരും അറിഞ്ഞത്.

മനുഷ്യശരീരത്തില്‍ പൊതുവായ പ്രവര്‍ത്തനങ്ങളാണ് ഏറെയുമുള്ളത്. ഹൃദയമിടിക്കുന്നു, രക്തയോട്ടം നടക്കുന്നു, തലച്ചോര്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്‍റെ ഭാഗമായി ചലനം സംഭവിക്കുന്നു, മറ്റ് അവയവങ്ങളുടെ ധര്‍മ്മങ്ങളെല്ലാം നടക്കുന്നു. ഇങ്ങനെ എല്ലാവരിലും കാണുന്നത് ഒരുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. 

എന്നാല്‍ മനുഷ്യശരീരങ്ങള്‍ ഓരോ ഘട്ടത്തിലും ഓരോ സന്ദര്‍ഭങ്ങളോടും പ്രതികരിക്കുന്ന രീതിയില്‍ ഈ സാമ്യത നമുക്ക് വലിയ അളവില്‍ കാണാൻ സാധിക്കുകയില്ല. മരുന്നുകളോട് ശരീരങ്ങള്‍ പ്രതികരിക്കുന്നത് തന്നെ ഇതിന് ഉദാഹരണമായി എടുക്കാം. 

ഒരേ മരുന്നിനോട് തന്നെ പലരും പല രീതിയില്‍ പ്രതികരിക്കുകയും പല തോതിലുള്ള പ്രതികരണങ്ങള്‍ വരുന്നതുമെല്ലാം ഈ വ്യത്യസ്തത മൂലമാണ്. ഇപ്പോഴിതാ ആന്‍റിബയോട്ടിക്സ് പതിവായി എടുത്തതിനെ തുടര്‍ന്ന് ക്യാൻസര്‍ രോഗിയായ സ്ത്രീയില്‍ സംഭവിച്ചൊരു മാറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 

പ്രമുഖ മെഡിക്കല്‍ പ്രസിദ്ധീകരണമായ 'ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസ് റിപ്പോര്‍ട്ട്സി'ല്‍ വന്നൊരു റിപ്പോര്‍ട്ടിലൂടെയാണ് ഇവരുടെ അനുഭവകഥ ഏവരും അറിഞ്ഞത്. മലാശയത്തില്‍ ക്യാൻസര്‍ ബാധിച്ച ജപ്പാൻ സ്വദേശിയായ സ്ത്രീ ഒരു വര്‍ഷം മുമ്പാണ് ഇതിന് ചികിത്സയെടുത്ത് തുടങ്ങിയതത്രേ. 

കീമോതെറാപ്പിയുടെ പ്രയാസങ്ങള്‍ അകറ്റുന്നതിനായി ഇവര്‍ ഇതിനിടെ 'മൈനോസൈക്ലിൻ' എന്നൊരു മരുന്ന് പതിവായി എടുത്തിരുന്നുവത്രേ. ബാക്ടീരിയകള്‍ വളരുകയും പെരുകുകയും ചെയ്യുന്നത് വഴിയുണ്ടാകുന്ന പല അണുബാധകളെയും മറ്റും ചെറുക്കുന്നതിനെല്ലാം സഹായകമാണ് ഈ മരുന്ന്. 

എന്തായാലും ഈ മരുന്ന് പതിവായി കഴിച്ചതോടെ ഇവരുടെ മുഖത്തിന്‍റെ നിറത്തില്‍ മാറ്റം വന്നുതുടങ്ങി. മുഖത്താകെ ചാരനിറം പടര്‍ന്നു. ഇതിന് പുറമെ നാവിലും കറുത്ത നിറം പടര്‍ന്നു. അതിന് പുറമെ ചെറിയ രോമവളര്‍ച്ച പോലെയും നാവില്‍ കാണാൻ തുടങ്ങി. ഇവരുടെ നാവിലെ രസമുകുളങ്ങള്‍ തന്നെ ഇത്തരത്തില്‍ മാറിവന്നു. 

ഇതോടെ ഇവര്‍ ഇതിനും ചികിത്സ തേടാനെത്തിയതോടെയാണ് ആന്‍റിബയോട്ടിക്സാണ് ഇവര്‍ക്ക് വില്ലനായി വന്നതെന്ന് മനസിലാകുന്നത്. ശേഷം ഡോക്ടര്‍മാര്‍ ഇവരുടെ മരുന്ന് മാറ്റിനല്‍കുകയും ചെയ്തു. എന്തായാലും ആന്‍റിബയോട്ടിക്സ് ഉണ്ടാക്കിയ ഈ പാര്‍ശ്വഫലം പഠനവിധേയമാക്കിയതോടെ സംഭവം വാര്‍ത്തകളിലും ഇടം നേടിയിരിക്കുകയാണ്. 

Also Read:- നഖത്തിനും മുടിക്കും പറ്റുന്ന കേടുപാടുകള്‍ ഈ പ്രശ്നത്തിന്‍റെ സൂചനയാകാം...

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ