ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്; പഠനം

By Web TeamFirst Published Dec 3, 2020, 3:44 PM IST
Highlights

ഹൃദയാഘാതത്തിന് ശേഷം അഞ്ച വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 45,000 ത്തിലധികം രോഗികളുടെ ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. 

ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണെന്ന് പഠനം. സ്ത്രീകള്‍ക്ക് ഹൃദയത്തകരാര്‍ മൂലമുണ്ടാകുന്ന അപകട ഘടകങ്ങള്‍ പുരുഷന്മാര്‍ക്കുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഹൃദയാഘാതത്തിന് ശേഷം അഞ്ച വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

45,000 ത്തിലധികം രോഗികളുടെ ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. ഇതില്‍ 30.8 ശതമാനവും സ്ത്രീകളായിരുന്നു. ആറ് വര്‍ഷത്തിലേറെ രോഗികളെ പിന്തുടര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്. ഡിസ്ചാർജിന് ശേഷവും സ്ത്രീകളിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി കണ്ടതായി പഠനത്തില്‍ പറയുന്നു

. മാത്രമല്ല, ഹൃദയാഘാതം ഉണ്ടായ സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്നിവ ഉണ്ടായിരുന്നതായും ​ഗവേഷകർ ചൂണ്ടിക്കാട്ടി. 

ബ്ലഡ് പ്രഷര്‍ കൂടുമ്പോള്‍ എപ്പോഴാണ് അപകടം? ഇതെങ്ങനെ മനസിലാക്കാം...

click me!