സ്ത്രീകൾ അമിതമായി മധുരപാനീയങ്ങൾ കുടിച്ചാൽ ഈ രോ​ഗത്തിനുള്ള സാധ്യത കൂടുതൽ : പഠനം

Published : Aug 12, 2023, 10:39 PM ISTUpdated : Aug 12, 2023, 10:41 PM IST
സ്ത്രീകൾ അമിതമായി മധുരപാനീയങ്ങൾ കുടിച്ചാൽ ഈ രോ​ഗത്തിനുള്ള സാധ്യത കൂടുതൽ : പഠനം

Synopsis

കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം പറയുന്നു.

ദിവസവും മധുര പാനീയങ്ങൾ കുടിക്കുന്നത് പ്രായമായ സ്ത്രീകളിൽ ലിവർ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനം. ഏറ്റവും പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ അനുസരിച്ച്, ദിവസവും പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിക്കുന്നത് കരൾ അർബുദത്തിനും വിട്ടുമാറാത്ത കരൾ രോഗത്തിനും ഉള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പ്രായമായ സ്ത്രീകളിലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

മെഡിക്കൽ ജേണലായ JAMA-യിൽ പഠനം പ്രസിദ്ധീകരിച്ചു. 50 നും 79 നും ഇടയിൽ പ്രായമുള്ള ഏകദേശം 100,000 സ്ത്രീകളുടെ പാനീയ തിരഞ്ഞെടുപ്പുകൾ ട്രാക്ക് ചെയ്യുകയും രണ്ട് പതിറ്റാണ്ടുകളായി അവരുടെ ആരോഗ്യ ഫലങ്ങൾ പരിശോധിക്കുകയും ചെയ്തു.

20 വർഷക്കാലം പഠനത്തിൽ പങ്കെടുത്തവരെ നിരീക്ഷിച്ചതിൽ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾരോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടു. ഇവരിൽ 85 ശതമാനം പേർക്കും കരളിലെ അർബുദം വരാൻ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേർക്ക് ഗുരുതരമായ കരൾ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു. രണ്ട് ദശാബ്ദങ്ങളിലായി 207 സ്ത്രീകൾക്ക് കരൾ അർബുദം ഉണ്ടാകുകയും 148 പേർ വിട്ടുമാറാത്ത കരൾ രോഗം മൂലം മരിക്കുകയും ചെയ്തു.

' കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം പറയുന്നു. ' ഞങ്ങളുടെ അറിവിൽ, പഞ്ചസാര-മധുരമുള്ള പാനീയങ്ങളുടെ ഉപഭോഗവും വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ മരണനിരക്കും തമ്മിലുള്ള ബന്ധം റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിത്...'-  പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളായ ലോങ്‌ഗാങ് ഷാവോ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ​ഗവേഷകർ പറഞ്ഞു.

അസിഡിറ്റി തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ