ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള സ്ത്രീകൾക്ക് പിന്നീട് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

By Web TeamFirst Published Jul 2, 2020, 7:34 PM IST
Highlights

'' ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് പിന്നീട്  പലതരത്തിലുള്ള ഹൃദയ സംബന്ധമായ രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് ''  -  കേംബ്രിഡ്ജ് സർവകലാശാലയിലെ പബ്ലിക്ക് ഹെൽത്ത് ആൻഡ് പ്രൈമറി കെയർ വകുപ്പിലെ ​ഗവേഷകനായ ഡോ. ക്ലെയർ ഒലിവർ വില്യംസ് പറഞ്ഞു. 

ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള സ്ത്രീകൾക്ക് പിന്നീടുള്ള ജീവിതത്തിൽ ഹൃദ്രോഗവും ഹൃദയസ്തംഭനവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

 '' ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് പിന്നീട്  പലതരത്തിലുള്ള ഹൃദയ സംബന്ധമായ രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് ''  -  കേംബ്രിഡ്ജ് സർവകലാശാലയിലെ പബ്ലിക്ക് ഹെൽത്ത് ആൻഡ് പ്രൈമറി കെയർ വകുപ്പിലെ ​ഗവേഷകനായ ഡോ. ക്ലെയർ ഒലിവർ വില്യംസ് പറഞ്ഞു. 

ഈ അവസ്ഥയെ 'ജെസ്റ്റേഷണല്‍ ഹൈപ്പര്‍ടെന്‍ഷന്‍'  ( gestational hypertension) അല്ലെങ്കിൽ 'ഗർഭാവസ്ഥയിലുള്ള രക്താതിമർദ്ദം' എന്ന് വിളിക്കുന്നു. ( ഗർഭാവസ്‌ഥയിൽ മാത്രം രക്‌താതിസമ്മർദ്ദം വർധിക്കുന്ന അവസ്‌ഥ ചില സ്ത്രീകളിൽ കണ്ട് വരുന്നു. ഗർഭിണിയായിരിക്കുമ്പോൾ രക്‌തസമ്മർദ്ദം ഉയരുന്ന സാഹചര്യമാണ് ജെസ്റ്റേഷണൽ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ഗർഭം ഇരുപത് ആഴ്ച പിന്നിടുമ്പോഴാണ് രക്‌തസമ്മർദ്ദം വർധിക്കുന്നതായി കാണുന്നത്).

ഹൃദ്രോഗം, ഹൃദയം തകരാറ് തുടങ്ങിയ വിവിധതരം ഹൃദയ രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ സമ്മിശ്ര ഫലങ്ങൾ കണ്ടെത്തി. ഇതിനെ കുറിച്ചറിയുന്നതിനായി ഗവേഷക സംഘം 21 പഠനങ്ങളെക്കുറിച്ച് അവലോകനം നടത്തി. മൊത്തം 3.6 ദശലക്ഷം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇതിൽ 128,000 പേർക്ക് ഗർഭാവസ്ഥയിൽ രക്താതിമർദ്ദം ഉണ്ടായിരുന്നതായി പഠനത്തിൽ കണ്ടെത്തി.

'അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്  ഇതിനെ കുറിച്ച് പറയുന്നത്. ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം അനുഭവിച്ച സ്ത്രീകൾക്ക് പിന്നീട്  ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 45 ശതമാനവും കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 46 ശതമാനവുമാണെന്ന് ഗവേഷകർ കണ്ടെത്തി.

കൂട്ടത്തിലൊരുത്തനെ കൊല്ലാൻവന്ന പുലിയെ കുരച്ചോടിച്ച് മുംബൈയിലെ തെരുവുപട്ടികൾ...

 

click me!