World Alzheimer's Day 2022 : കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

By Web TeamFirst Published Sep 21, 2022, 9:04 AM IST
Highlights

കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച് ഒരു വർഷത്തിന് ശേഷത്തിന് ശേഷം ഈ രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 85 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അപകടസാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
 

കൊവിഡ് അതിജീവിക്കുന്നവരിൽ പലരും ഓർമ്മക്കുറവ്, വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അലട്ടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. കൊവിഡും അൽഷിമേഴ്‌സ് രോ​ഗവും ബന്ധപ്പെട്ടിരിക്കുന്നതായി ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള 6 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഓർമശക്തിയെയും ചിന്താശേഷിയെയും നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ് അൽഷിമേഴ്‌സ് രോഗം. രോ​ഗം കൂടുമ്പോൾ കഴിവ് നഷ്ടപ്പെടുകയും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരികയും ചെയ്യുന്നു. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണിത്.

കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച് ഒരു വർഷത്തിന് ശേഷത്തിന് ശേഷം ഈ രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 85 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അപകടസാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

' കൊവിഡ്-19 ഉള്ളവരിൽ അൽഷിമേഴ്‌സ് രോഗത്തിന് സാധ്യത കൂടുതലാണ്. ​ഗവേഷകരുടെ അഭിപ്രായത്തിൽ, കൊവിഡ്-19 അണുബാധ വീക്കം ഉണ്ടാക്കിയേക്കാംയ ഇത് തലച്ചോറിൽ നിലവിലുള്ള ഏതെങ്കിലും പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും...' -" മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ മൂവ്‌മെന്റ് ഡിസോർഡേഴ്സ് ക്ലിനിക്കും ഇൻ-ചാർജും ന്യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റുമായ ഡോ.പങ്കജ് അഗർവാൾ പറയുന്നു.

മറക്കല്ലേ, ഇന്ന് ലോക മറവിരോഗ ദിനം; അറിയാം അൽഷിമേഴ്സിന്‍റെ ലക്ഷണങ്ങള്‍....

അൽഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതിയിൽ ഉൾപ്പെട്ടിരിക്കുന്ന പാത്തോളജിയോട് മസ്തിഷ്കത്തിന്റെ പ്രതിരോധ സംവിധാനം വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്ന് ഡോ അഗർവാൾ പറയുന്നു. അൽഷിമേഴ്‌സ് രോ​ഗം ഉണ്ടോ എന്ന് പരിശോധിച്ചപ്പോൾ ഇതിനകം തന്നെ അൽഷിമേഴ്‌സ് ഉണ്ടായിരുന്നവരും എന്നാൽ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലാത്തവരും ഈ കണ്ടെത്തലുകളെ സ്വാധീനിച്ചേക്കാം," ന്യൂറോളജിസ്റ്റ് പറയുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് അൽഷിമേഴ്‌സ് സാധ്യത കൂടുതലെന്ന് പഠനം പറയുന്നു. എന്നാൽ ശാരീരിക പ്രവർത്തനങ്ങളും ഭക്ഷണക്രമവും പോലുള്ള ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇത് പരിഹരിക്കാനാകും.

"അൽഷിമേഴ്‌സ് രോഗം സ്ത്രീകളെ അനുപാതമില്ലാതെ ബാധിക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് അൽഷിമേഴ്‌സ് രോഗം കണ്ടുപിടിക്കുന്നത് എന്തുകൊണ്ടാണെന്നതിന് നിരവധി ശാസ്ത്രീയവും സാമൂഹികവുമായ വിശദീകരണങ്ങളുണ്ട്. പ്രായമോ ജീനുകളോ പോലുള്ള പല അപകട ഘടകങ്ങളും മാറ്റാൻ കഴിയില്ല. വ്യായാമം തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് മെച്ചപ്പെടുത്തുന്നു. ഇത് മസ്തിഷ്ക കോശങ്ങൾക്ക് ഗുണം ചെയ്യും...- "ഡോ അഗർവാൾ പറയുന്നു.

ലോക അൽഷിമേഴ്‌സ് ദിനം ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

ഒരു വ്യക്തി ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യണം. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും. അൽഷിമേഴ്‌സ് ഒഴിവാക്കാൻ, മെഡിറ്ററേനിയൻ, ഡാഷ് ഡയറ്റുകളുടെ സംയോജനമായ ഒരു മൈൻഡ് ഡയറ്റ് പിന്തുടരേണ്ടതുണ്ട്. ഇതുകൂടാതെ ഒരു വ്യക്തി മസ്തിഷ്ക വ്യായാമങ്ങൾ, സുഡോകു പോലുള്ള പസിലുകൾ, ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന വൈജ്ഞാനിക പരിശീലനത്തിന് വിധേയനാകണം...-" നോയിഡയിലെ ജെയ്‌പീ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. മനീഷ് ഗുപ്ത പറയുന്നു.

 

click me!