World Blood Donor Day 2022 : പ്രമേഹരോഗികൾക്ക് രക്തദാനം ചെയ്യാമോ?

Web Desk   | Asianet News
Published : Jun 14, 2022, 10:26 AM ISTUpdated : Jun 14, 2022, 10:50 AM IST
World Blood Donor Day 2022 : പ്രമേഹരോഗികൾക്ക് രക്തദാനം ചെയ്യാമോ?

Synopsis

'പ്രമേഹം ഉള്ളവർ രക്തദാനം ചെയ്യാൻ പാടില്ലെന്ന് പലരും വിശ്വസിക്കുന്നു. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുമെന്ന് ഒരു മിഥ്യയുണ്ട്. എന്നാൽ ഇത് സംഭവിക്കുന്നില്ല...' - പിഡി ഹിന്ദുജ ഹോസ്പിറ്റലിലെയും എംആർസിയിലെയും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ കൺസൾട്ടന്റ് ഡോ. ആനന്ദ് എസ്. ദേശ്പാണ്ഡെ പറഞ്ഞു.

പ്രമേഹം (Diabetes) എന്നത് ഒരു ജീവിതശൈലീ രോഗമാണ് എന്നത് നമ്മുക്കറിയാവുന്ന കാര്യമാണ്. രക്തത്തിലെ ഷുഗർ ലെവൽ വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്നത് . ഇത് ക്രമാതീതമായി കൂടാതിരിക്കാൻ ഭക്ഷണത്തിലും മറ്റ് ജീവിതശൈലികളിലുമെല്ലാം നിയന്ത്രണം വേണ്ടിവരും. 

പ്രമേഹമുള്ളവർക്ക് ചില നിയന്ത്രണങ്ങളും ചിട്ടകളും ആവശ്യമാണ് എന്നത് നമ്മുക്കറിയാവുന്ന കാര്യമാണ്. പ്രമേഹമുള്ളവരുടെ ഒരു രക്തദാനം (blood donation) ചെയ്യാമോ എന്നത്. പ്രമേഹരോ​ഗികൾ രക്തദാനം ചെയ്യാൻ പാടില്ലെന്ന് ചിലർ‌ പറയാറുണ്ട്. എന്നാൽ എന്താണ് ഇതിന്റെ വസ്തുത.

'പ്രമേഹം ഉള്ളവർ രക്തദാനം ചെയ്യാൻ പാടില്ലെന്ന് പലരും വിശ്വസിക്കുന്നു. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുമെന്ന് ഒരു മിഥ്യയുണ്ട്. എന്നാൽ ഇത് സംഭവിക്കുന്നില്ല...' - പിഡി ഹിന്ദുജ ഹോസ്പിറ്റലിലെയും എംആർസിയിലെയും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ കൺസൾട്ടന്റ് ഡോ. ആനന്ദ് എസ്. ദേശ്പാണ്ഡെ പറഞ്ഞു.

'രക്തം ദാനം ചെയ്യൂ'; അറിയാം ലോക രക്തദാന ദിനത്തിന്റെ പ്രധാന്യം

ഒരു സംശയവും വേണ്ട, പ്രമേഹരോഗികൾക്കും രക്തം ദാനം ചെയ്യാം. ബ്ലഡ് ഷുഗർ ലെവൽ നോർമലായിരിക്കണമെന്നേയുള്ളൂ. പ്രമേഹത്തിന് ഇൻസുലിൻ സ്വീകരിക്കുന്നവരാണെങ്കിൽ രക്തദാനം ഒഴിവാക്കാം. ഓറൽ മരുന്ന് (വായിലൂടെ എടുക്കുന്ന മരുന്ന്) ആശ്രയിക്കുന്ന പ്രമേഹരോഗികൾക്ക് രക്തം കൊടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹീമോഗ്ലോബിൻ, ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ആരോഗ്യകരമായ രക്തസമ്മർദ്ദം തുടങ്ങിയ അതേ മുൻകരുതലുകൾ പ്രമേഹരോഗികൾ പാലിക്കുക. അണുബാധ വരാതെയും ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറയുന്നു.

മറ്റ് രോഗങ്ങളെപ്പോലെ പ്രമേഹം അണുബാധയ്ക്ക് കാരണമാകില്ല. ഒരു രോഗി രക്തം ദാനം ചെയ്യാൻ യോഗ്യനാണെങ്കിൽ അവർ മുന്നോട്ട് തന്നെ പോവുക. രക്തം ദാനം ചെയ്യുന്നത് ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നുവെന്നും എൻഡോക്രൈനോളജിസ്റ്റായ ഡോ. മനോജ് ഛദ്ദ പറഞ്ഞു.

Read more  എപ്പോഴും ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നോ? ഈ 6 കാര്യങ്ങള്‍ ഒന്ന് നോക്കൂ...

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം