World Diabetes Day 2024 : പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Published : Nov 13, 2024, 10:41 PM IST
World Diabetes Day 2024 : പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Synopsis

ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനും (ഐഡിഎഫ്) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചേർന്നാണ് പ്രമേ​ഹ ദിനത്തിന് തുടക്കമിട്ടത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. 

നവംബർ 14. ലോക പ്രമേഹദിനം.  ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്.

 ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനും (ഐഡിഎഫ്) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചേർന്നാണ് പ്രമേ​ഹ ദിനത്തിന് തുടക്കമിട്ടത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

 മധുര പാനീയങ്ങൾ

മധുര പാനീയങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. അവയ്ക്ക് പകരം മധുരമില്ലാത്ത ചായ, കരിക്കിൻ വെള്ളം, ഹെർബൽ ചായകൾ എന്നിവ കഴിക്കാം.

വെെറ്റ് ബ്രെഡ്

ശുദ്ധീകരിച്ച ധാന്യങ്ങളിൽ നിന്നും ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയാണുള്ളത്, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ബ്രൗൺ റൈസ്, അല്ലെങ്കിൽ ഹോൾ ഗ്രെയിൻ ബ്രെഡ് എന്നിവ കഴിക്കാവുന്നതാണ്.

സംസ്കരിച്ച മാംസങ്ങൾ

ബേക്കൺ, സോസേജുകൾ, ഡെലി മീറ്റുകൾ എന്നിവയിൽ ഉയർന്ന അളവിൽ സോഡിയവും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. 

ഫ്രഞ്ച് ഫ്രെെസും ഉരുളക്കിഴങ്ങ് ചിപ്‌സും

ഫ്രഞ്ച് ഫ്രെെസും ഉരുളക്കിഴങ്ങ് ചിപ്‌സിലും അനാരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും. 

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത്  വീക്കം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു. പകരം, പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ബേക്ക് ചെയ്തതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കാം.

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങളിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ കഴിക്കുക.

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, കുക്കികൾ എന്നിവയിൽ പലപ്പോഴും കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

മധുരപലഹാരങ്ങൾ

കൃത്രിമ മധുരപലഹാരങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തടസ്സപ്പെടുത്തുകയും ചെയ്യും. 

കേക്കുകൾ, കുക്കികൾ

കേക്കുകൾ, കുക്കികൾ, പേസ്ട്രികൾ എന്നിവയിൽ ശുദ്ധീകരിച്ച പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. 

കാപ്പി ഹൃദയാരോഗ്യത്തിന് നല്ലതാണോ? കൂടുതലറിയാം

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?