
ഇന്ന് മാർച്ച് 21. ലോക ഡൗൺ സിൻഡ്രോം ദിനം. ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും ബാധിച്ചേക്കാവുന്ന ഒരു ന്യൂറോ ഡെവലപ്‌മെൻ്റൽ ഡിസോർഡറാണ് ഡൗൺ സിൻഡ്രോം. ഡൗൺ സിൻഡ്രോമിൽ ഒരു വ്യക്തിക്ക് ഒരു അധിക ക്രോമസോം ഉണ്ട്. വ്യക്തിയുടെ ശരീരവും തലച്ചോറും വികസിക്കുമ്പോൾ ഇത് മാറിക്കൊണ്ടിരിക്കുന്നു.
വ്യത്യസ്തമായ മുഖഭാവം, ബുദ്ധിപരമായ വൈകല്യം എന്നിവ ഡൗൺ സിൻഡ്രോമിൻ്റെ ചില ലക്ഷണങ്ങളാണ് . ഡൗൺ സിൻഡ്രോമിന് ലഭ്യമായ ചില ചികിത്സാ ഉപാധികൾ സ്പീച്ച് തെറാപ്പി, വ്യായാമം, പ്രത്യേക വിദ്യാഭ്യാസം എന്നിവയാണ്. 2012 മുതൽ എല്ലാ വർഷവും ഈ ദിനം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ തീരുമാനിച്ചു.
ഡൗൺ സിൻഡ്രോമിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് 21 ന് ലോക ഡൗൺ സിൻഡ്രോം ദിനം ആചരിക്കുന്നു. ലോകത്താകമാനം 60 ലക്ഷം പേരെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമായാണ് ഡൗൺ സിൻഡ്രോമിനെ കരുതുന്നത്. ശരാശരി കണക്കുകൾ പ്രകാരം 750 കുട്ടികളിൽ ഒരാൾക്ക് എന്ന തോതിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്.
എന്താണ് ഡൗൺ സിൻഡ്രോം?
ഡൗൺ സിൻഡ്രോം ഒരു രോഗമല്ല. ഒരു അവസ്ഥയാണ്. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകൾ ആണ് ഉള്ളത്. എന്നാൽ ഡൗൺ സിൻഡ്രോം ഉള്ള കുട്ടികളിൽ നമ്പർ 21 ക്രോമസോമിൻ, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു.
മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവും ആയി ഇവരിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. കഴുത്തുറയ്ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധി വികാസത്തിനും കാലതാമസം ഉണ്ടാകും. പരന്ന മുഖം, കണ്ണിൽ ഉള്ള വ്യത്യാസം, പേശി ബലക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങൾ, കാഴ്ച, കേൾവി തകരാറ്, ഇടയ്ക്കിടയ്ക്ക് ഉള്ള ചെവി,കുടൽ സംബന്ധമായ രോഗങ്ങൾ, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഡൗൺ സിൻഡ്രോമുള്ള കുട്ടികളിലുണ്ടാകാം.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam