World Food Day 2022 : 'ഭക്ഷണം പാഴാക്കരുത്'; ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം

Published : Oct 16, 2022, 09:27 AM ISTUpdated : Oct 16, 2022, 12:51 PM IST
World Food Day 2022 :  'ഭക്ഷണം പാഴാക്കരുത്'; ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യദിനം

Synopsis

വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. 1945-ൽ എഫ്എഒയുടെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം തുടക്കം കുറിച്ചത്. 

എല്ലാ വർഷവും ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം ആചരിച്ച് വരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം പതിവായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. 

1945-ൽ എഫ്എഒയുടെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം തുടക്കം കുറിച്ചത്. മുൻ ഹംഗേറിയൻ കൃഷി-ഭക്ഷ്യ മന്ത്രിയായിരുന്ന ഡോ. പാൽ റൊമാനിയാണ് 1979 നവംബറിൽ ലോക ഭക്ഷ്യദിനം നിർദ്ദേശിച്ചത്. അതിനുശേഷം, ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ ലോക ഭക്ഷ്യദിനം ആചരിക്കുന്നു. 

എഫ് എ ഓ, യു എൻ എച്ച് സി ആർ, ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ള്യൂ എഫ് പി) എന്നിവയുടെ കൂട്ടായ നേതൃത്വത്തിലാണ് ഈ വർഷം ലോക ഭക്ഷ്യദിനാചരണം സംഘടിപ്പിക്കപ്പെടുന്നത്. 

ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിൽ അവിടത്തെ സർക്കാരുകളുമായും വിവിധ സംഘടനകളുമായും സഹകരിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനാ അറിയിച്ചു. വിശപ്പ്, പോഷകാഹാരക്കുറവ്, ഭക്ഷ്യ ഉത്പാദനം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ ദിനമാചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. 

'ആരെയും പിന്നിലാക്കരുത്' എന്നതാണ് ഈ വർഷത്തെ ലോക ഭക്ഷ്യദിനം പ്രമേയം. എല്ലാവർക്കും നല്ല ഭക്ഷണം നൽകി കൂടുതൽ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കുക, പട്ടിണി അനുഭവിക്കുന്നവർക്കും എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും വേണ്ടി ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക, പോഷകാഹാരക്കുറവ്, പൊണ്ണത്തടി എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. മതിയായ അളവിൽ ഭക്ഷണം ലഭിക്കാത്തതിനാലോ വ്യായാമം ലഭിക്കാത്തതിനാലോ 20 ലക്ഷത്തോളമാളുകൾക്ക് പൊണ്ണത്തടിയുണ്ടാകുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്നു.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ കഴിക്കാം ആറ് സൂപ്പർ ഫുഡുകൾ

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ