World Health Day 2023 : എല്ലാവർക്കും ആരോഗ്യം ; ലോകാരോഗ്യ ദിനത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

Published : Apr 06, 2023, 04:08 PM IST
World Health Day 2023  : എല്ലാവർക്കും ആരോഗ്യം ; ലോകാരോഗ്യ ദിനത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

Synopsis

 "എല്ലാവർക്കും ആരോഗ്യം" എന്നതാണ് 2023 ലെ ലോകാരോഗ്യ ദിനത്തിന്റെ തീ എന്നത് . ആഗോള ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകാരോ​ഗ്യ സംഘടന ഒന്നിലധികം കാമ്പെയ്‌നുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.

നാളെ ഏപ്രിൽ 7. ലോകാരോഗ്യ ദിനം (World Health Day). ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. 

തിരക്കേറിയ ജീവിതശൈലി കാരണം നമ്മൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. സന്തോഷകരമായ ജീവിതത്തിനായി അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനാണ് ഈ പ്രത്യേക ദിനം ആചരിക്കുന്നത്.

ലോകാരോഗ്യ സംഘടന 1948-ൽ സ്ഥാപിതമായത് ലോകത്തെ ഒരു പൊതു ലക്ഷ്യത്തിലേക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുവേണ്ടിയാണ്. ലോകത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനും ദുർബലരെ സഹായിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ സംഘടന സ്ഥാപിതമായത്.

ലോകാരോഗ്യ ദിനം ആചരിക്കുന്നത് ജനങ്ങളെ ബോധവൽക്കരിക്കാനും ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കാനും പുതിയ മരുന്നുകൾ, ഗവേഷണം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എല്ലാവർക്കും എല്ലായിടത്തും പ്രാപ്യമാണെന്ന് ഉറപ്പാക്കാനും വേണ്ടിയാണ്. ഈ ദിവസം ആളുകളെ അവരുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാനും ഗുണനിലവാരമുള്ള ജീവിതം നയിക്കാൻ മെച്ചപ്പെടുത്താനും ഓർമ്മിപ്പിക്കുന്നു.

 "എല്ലാവർക്കും ആരോഗ്യം" എന്നതാണ് 2023 ലെ ലോകാരോഗ്യ ദിനത്തിന്റെ തീ എന്നത് . ആഗോള ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകാരോ​ഗ്യ സംഘടന ഒന്നിലധികം കാമ്പെയ്‌നുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.

 വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് സ്കൂളുകളും കോളേജുകളും പരിപാടികൾ സംഘടിപ്പിക്കുന്നു. നല്ല ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ വിവിധ എൻജിഒകൾ സോഷ്യൽ മീഡിയയിൽ തത്സമയ സെഷനുകൾ സംഘടിപ്പിക്കുന്നു.

ദിവസവും കഴിക്കാം ഉണക്കമുന്തിരി; അറിയാം ഗുണങ്ങള്‍...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിങ്ങൾ കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്നറിയാൻ വഴിയുണ്ട്, ചെയ്യേണ്ടത് ഇത്ര മാത്രം
Health Tips : തണുപ്പ് കാലത്ത് ഗർഭിണികളിൽ ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ