ബ്ലാഡര്‍ ക്യാന്‍സര്‍ നിസ്സാരക്കാരനല്ല; അറിയാം ഈ ലക്ഷണങ്ങള്‍...

Published : Apr 05, 2023, 02:01 PM ISTUpdated : Apr 05, 2023, 03:07 PM IST
ബ്ലാഡര്‍ ക്യാന്‍സര്‍ നിസ്സാരക്കാരനല്ല; അറിയാം ഈ ലക്ഷണങ്ങള്‍...

Synopsis

ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അതിനൊരു ഉദാഹരണമാണ് ബ്ലാഡര്‍ ക്യാന്‍സര്‍. മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍.

ക്യാൻസര്‍ രോഗമെന്ന് കേട്ടാല്‍ തന്നെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്താനായാല്‍ ഏറെ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസര്‍ രോഗത്തിനുണ്ട്. കോശങ്ങളുടെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയാണ് ക്യാൻസർ. പല കാരണം കൊണ്ടും ക്യാന്‍സര്‍ പിടിപ്പെടാം. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അതിനൊരു ഉദാഹരണമാണ് ബ്ലാഡര്‍ ക്യാന്‍സര്‍. മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍.

പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്. എന്നാല്‍ കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.

എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, നടുവേദന, തുടങ്ങിയവയെല്ലാം ചിലപ്പോള്‍  ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: മാര്‍ബര്‍ഗ് വൈറസ്; ക്വാറന്റീൻ നിര്‍ദേശങ്ങള്‍ നല്‍കി യുഎഇ; അറിയാം ഈ ലക്ഷണങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!