ചൈനയിലെ വുഹാനിൽ നിന്നാണോ കൊറോണ വൈറസ് ഉത്ഭവിച്ചത്; അന്വേഷണവുമായി ഡബ്ല്യുഎച്ച്ഒ വിദഗ്ധ സംഘം ചൈനയിലേക്ക്

By Web TeamFirst Published Dec 19, 2020, 8:17 PM IST
Highlights

ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ). കൊവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനം. 

ലോകത്തെ ഭീതിയിലാക്കി കൊണ്ട് കൊറോണ വെെറസ് ലോകമെങ്ങും പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 17നായിരുന്നു ചൈനയിൽ ആദ്യത്തെ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചത്.  വുഹാനിൽ തുടങ്ങി ലോകമെമ്പാടും നിരവധി പേരെ ബാധിച്ച മഹാമാരിയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ഇന്ന് ലോകം. 

ഇപ്പോഴിതാ, ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ). കൊവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനം. 

 

 

വെെറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം അടുത്ത മാസം വുഹാനിലേക്ക് പോകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. വുഹാസിനെ ഏത് മാർക്കറ്റിൽ നിന്നാണ് ഈ വൈറസ് ഉണ്ടായതെന്ന് പരിശോധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 

കുറ്റം ചുമത്താനല്ല, മറിച്ച് ഭാവിയിൽ ഇനിയും ഇത് പോലൊരും പകർച്ചവ്യാധി തടയാനാണ് വുഹാനിലേക്ക് പോകുന്നതെന്ന് ടീമിലെ ഒരു ബയോളജിസ്റ്റ് പറഞ്ഞു. വൈറസ് എപ്പോൾ മുതൽ പടരാൻ തുടങ്ങിയെന്നും അത് വുഹാനിൽ നിന്ന് ഉത്ഭവിച്ചതാണോ എന്നത് കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ബയോളജിസ്റ്റ് പറയുന്നു. ക്വാറന്റൈന്‍ അടക്കമുള്ള പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സന്ദര്‍ശനം. 

കൊവിഡ് 19 തലച്ചോറിനേയും ബാധിക്കുന്നു!; കണ്ടെത്തലുമായി ഗവേഷകര്‍
 

click me!