World IVF Day 2022 : എന്ത് കൊണ്ടാണ് ജൂലൈ 25ന് ലോക ഐവിഎഫ് ദിനമായി ആചരിക്കപ്പെടുന്നത് ?

By Web TeamFirst Published Jul 25, 2022, 10:06 AM IST
Highlights

1978 ജൂലൈ 25 ന് ഐവിഎഫ് സാങ്കേതികതയിലൂടെ ജനിച്ച ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവാണ് ലൂയിസ് ബ്രൗൺ. ഈ ദിവസം ലോക ഐവിഎഫ് ദിനമായി ആചരിച്ചു.

ഇന്ന് ജൂലൈ 25. ലോക ഐവിഎഫ് ദിനം (World IVF Day 2022). ഇന്ന് ലോകമാകമാനം അംഗീകരിക്കുന്ന ചികിത്സാ രീതിയായി ഐവിഎഫ്. വന്ധ്യത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ 48 ദശലക്ഷം ദമ്പതികളും 186 ദശലക്ഷം വ്യക്തികളും വന്ധ്യതയോടെ ജീവിക്കുന്നു.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അല്ലെങ്കിൽ ഐവിഎഫ് ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സഹായകമായി കണക്കാക്കപ്പെടുന്നു. ബീജസങ്കലനം, ഭ്രൂണ വികസനം, ഇംപ്ലാന്റേഷൻ എന്നിവയ്‌ക്ക് ഈ പ്രക്രിയ സഹായിക്കുന്നു. 1978 ജൂലൈ 25 ന് ഐവിഎഫ് സാങ്കേതികതയിലൂടെ ജനിച്ച ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവാണ് ലൂയിസ് ബ്രൗൺ. ഈ ദിവസം ലോക ഐവിഎഫ് ദിനമായി ആചരിച്ചു.

' ഇക്കാലത്ത് ഐവിഎഫ് സാധാരണമാണെങ്കിലും ഈ പ്രക്രിയയെക്കുറിച്ച് ആളുകൾക്ക് പല തെറ്റിദ്ധാരണകളും ഉണ്ട്. IVF കുഞ്ഞുങ്ങൾ സാധാരണ കുട്ടികളെപ്പോലെ ആരോഗ്യകരമാണോ അതോ IVF പ്രക്രിയ കൃത്രിമമാണോ എന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്...' - വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഐവിഎഫ് ഡയറക്ടർ ഡോ. റിച്ചിക സഹായ് പറയുന്നു. 

ലോക ഐവിഎഫ് ദിനം: ശരിയായ പ്രായത്തിൽ ഐവിഎഫ് ചികിത്സ ചെയ്താലുള്ള നേട്ടങ്ങൾ

IVF-ൽ ലൈംഗിക ബന്ധത്തിന് പകരം ഫെർട്ടിലിറ്റി മരുന്നുകളുടെ സഹായത്തോടെ ഗർഭാശയത്തിന് പുറത്ത് അണ്ഡത്തിന്റെയും ബീജത്തിന്റെയും ബീജസങ്കലനം നടത്തുന്നു. സ്വാഭാവിക ഗർഭധാരണത്തിൽ നടക്കുന്ന അതേ രീതിയിലാണ് ബാക്കിയുള്ള ഗർഭധാരണം നടത്തുന്നത്.

ഐവിഎവ് കുഞ്ഞുങ്ങൾ സ്വാഭാവികമായി ഗർഭം ധരിക്കുന്നതുപോലെ ആരോഗ്യകരവും സാധാരണവുമാണെന്ന് ഡോ. റിച്ചിക സഹായ് പറഞ്ഞു. ദമ്പതികളുടെ ഭാഗത്തുനിന്ന് സ്ഥിരോത്സാഹവും കഠിനാധ്വാനവും ആവശ്യമായ സമയമെടുക്കുന്ന പ്രക്രിയയാണ് ഐവിഎഫ്. കാരണം അവരുടെ ശരീരവും മനസ്സും ഈ പ്രക്രിയയ്ക്കായി തയ്യാറെടുക്കുകയും പുനഃസജ്ജമാക്കുകയും വേണം. ദമ്പതികൾക്ക് അവരുടെ ജീവിതശൈലിയിൽ മാറ്റം വരുത്താനും മാനസിക ശക്തിയും ശാരീരിക ശക്തിയും മാറ്റാനും ഡോക്ടർമാർ മാർഗ്ഗനിർദ്ദേശം നൽകും.

ഐവിഎഫ് ഒരു അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നിക്കാണ്. ടീമിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു. ആദ്യം ദമ്പതികളും അവരെ പരിചരിക്കുന്നവരും. രണ്ടാമതായി, പരിശീലനം ലഭിച്ച ഒരു, ഭ്രൂണശാസ്ത്രജ്ഞൻ, മറ്റ് പാരാമെഡിക്കൽ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ ടീം. മൂന്നാമതായി, നിങ്ങളുടെ കുഞ്ഞിന് ബീജസങ്കലനം നടത്താൻ പോകുന്ന അടിസ്ഥാന സൗകര്യങ്ങളും ബാക്കപ്പും.

ലോകത്തിലെ ആദ്യത്ത ഐവിഎഫ് ശിശു ആയ ലൂയിസ് ബ്രൗൺ...

1978 ജൂലൈ 25 -നാണ്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ലെസ്ലിക്കും പീറ്റർ ബ്രൗണിനും മകളായി ലോകത്തിലെ ആദ്യത്ത ഐവിഎഫ് ശിശു ആയ ലൂയിസ് ബ്രൗൺ ജനിച്ചത്. അന്ന് അവളെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ലോകത്തിലെ ആദ്യ 'ടെസ്റ്റ് ട്യൂബ്' ശിശു എന്നാണ്. സിസേറിയനിലൂടെയാണ് പ്രസവിച്ചത്. പ്രസവാനന്തരം അമ്മയ്ക്കോ കുഞ്ഞിനോ വിശേഷിച്ച് ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. 

ഹെർണിയ സാധ്യത കുറയ്ക്കാൻ ഈ ജീവിതശൈലി മാറ്റങ്ങൾ സഹായിക്കും

ആദ്യപുത്രി ലൂയിസ് ജനിക്കും മുമ്പ് ഫാലോപ്പിയൻ നാളികളിലെ ബ്ലോക്ക് കാരണം വർഷങ്ങളോളം പലതരം വന്ധ്യതാ ചികിത്സകൾ നടത്തി പരാജയപ്പെട്ട് വിഷാദരോഗത്തിന്റെ വക്കോളം എത്തി നിൽക്കെയാണ് ഒടുവിൽ മാഞ്ചസ്റ്ററിലെ ഡോക്ടർമാർ, അപ്പോൾ പരീക്ഷണ ഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു സംഗതിയെപ്പറ്റി - ടെസ്റ്റ് ട്യൂബിലുള്ള ബീജസങ്കലനത്തെപ്പറ്റി ലെസ്ലി ബ്രൗണിനോട് പറഞ്ഞത്. 

1977 നവംബറിൽ ലെസ്ലി ലോകത്തിൽ ആദ്യമായി നടത്തപ്പെട്ട ഐവിഎഫ് പരീക്ഷണത്തിന് വിധേയയായി. അവരുടെ അണ്ഡാശയത്തിൽ നിന്നെടുത്ത ഒരു അണ്ഡവും ഭർത്താവിന്റെ ശുക്ലവും തമ്മിൽ ലബോറട്ടറി സാഹചര്യത്തിൽ കൃത്രിമമായി സങ്കലനം ചെയ്ത് ഒരു എംബ്രയോ രൂപം കൊണ്ടു. ഏതാനും ദിവസങ്ങൾക്കകം ലെസ്ലിയുടെ ഗർഭപാത്രത്തിൽ അത് നിക്ഷേപിതമായി. ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റായ പാട്രിക് സ്റ്റെപ്ടോ, ശാസ്ത്രജ്ഞനായ റോബർട്ട് എഡ്വാർഡ്സ് എന്നിവരായിരുന്നു ഗർഭധാരണത്തിനുള്ള ഈ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തവർ. ഐവിഎഫ് വഴി ലെസ്ലി ഗർഭം ധരിച്ചു എന്നറിഞ്ഞതോടെ ലോകത്തിലെ പരമ്പരാഗത ഗർഭവാദികൾ അവരെ വിടാതെ പിന്തുടർന്നു. എന്തോ അപരാധം ചെയ്തപോലെ പലരും അവരെ നോക്കിക്കണ്ടു. 

ഈ പ്രസവം കഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ ലെസ്ലിക്ക് നതാലി എന്നുപേരായ മറ്റൊരു കുഞ്ഞ് കൂടി ജനിച്ചു. ആ കുഞ്ഞ്, നതാലി, 1999 -ൽ സ്വാഭാവികമായി ഗർഭം ധരിച്ചു. അതോടെ ഐവിഎഫ് വഴി ഗർഭം ധരിച്ചുണ്ടാകുന്ന പെണ്കുഞ്ഞുങ്ങൾക്ക് സ്വാഭാവികമായ ഗർഭം ധരിക്കാനുള്ള ശേഷി ഉണ്ടാവില്ല എന്ന ആശങ്ക അതോടെ നീങ്ങിക്കിട്ടി. 2006 -ൽ ലൂയിസ് ബ്രൗണും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.

മങ്കിപോക്സ്; രോഗബാധയുണ്ടായി എപ്പോള്‍ തൊട്ട് ലക്ഷണങ്ങള്‍ കാണാം?

 

click me!