Asianet News MalayalamAsianet News Malayalam

World IVF Day 2022 : ലോക ഐവിഎഫ് ദിനം: ശരിയായ പ്രായത്തിൽ ഐവിഎഫ് ചികിത്സ ചെയ്താലുള്ള നേട്ടങ്ങൾ

സമ്മർദ്ദം, ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ, വൈകല്യമുള്ള ബീജ ഉത്പാദനം, അടഞ്ഞ ഫാലോപ്യൻ ട്യൂബുകൾ, കുറഞ്ഞ അണ്ഡാശയ റിസർവ്, എൻഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പിസിഒഎസ്), അകാല അണ്ഡാശയ പരാജയം തുടങ്ങി വിവിധ ഘടകങ്ങൾ വന്ധ്യതയിലേക്ക് നയിച്ചേക്കാം. പക്ഷേ, ശരിയായ പ്രായത്തിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സ ദമ്പതികൾക്ക് സഹായകമാകും.

world ivf day benefits of ivf treatment at the right age
Author
Trivandrum, First Published Jul 25, 2022, 9:38 AM IST

ഇന്ന് ജൂലൈ 25. ലോക ഐവിഎഫ് ദിനം (World IVF Day 2022). ഇന്ന് ലോകമാകമാനം അംഗീകരിക്കുന്ന ചികിത്സാ രീതിയായി ഐവിഎഫ്. സ്വാഭാവികമായി ഗർഭധാരണം നടക്കാത്തവർക്കാണ് ഇത്തരത്തിൽ കൃത്രിമമായ ബീജസങ്കലനത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടി വരുന്നത്. ശരീരത്തിന് പുറത്ത് കൃത്രിമ സാഹചര്യത്തിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യുന്ന രീതിയാണ് ഐവിഎഫ്. 

ഹോർമോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോൽപ്പാദനത്തെ കൃത്രിമമായി നിയന്ത്രിച്ച് ഉത്പ്പാദിപ്പിക്കപ്പെടുന്ന അണ്ഡകോശങ്ങളെ സ്ത്രീ ശരീരത്തിൽ നിന്നു മാറ്റി അവയെ പുരുഷബീജം കൊണ്ട് സങ്കലനം നടത്തി സൈഗോട്ടാക്കും. തുടർന്ന് ഗർഭം ധരിക്കേണ്ട സ്ത്രീയുടെ ഗർഭപാത്രത്തിൽ സൈഗോട്ടിനെ തിരികെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

സമ്മർദ്ദം, ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ, വൈകല്യമുള്ള ബീജ ഉത്പാദനം, അടഞ്ഞ ഫാലോപ്യൻ ട്യൂബുകൾ, കുറഞ്ഞ അണ്ഡാശയ റിസർവ്, എൻഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പിസിഒഎസ്), അകാല അണ്ഡാശയ പരാജയം തുടങ്ങി വിവിധ ഘടകങ്ങൾ വന്ധ്യതയിലേക്ക് നയിച്ചേക്കാം. പക്ഷേ, ശരിയായ പ്രായത്തിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സ ദമ്പതികൾക്ക് സഹായകമാകും.

ഇവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതൽ; പഠനം

IVF ചികിത്സയിൽ പ്രായം പ്രധാനമാണ്. മുപ്പതുകളുടെ തുടക്കത്തിൽ ചികിത്സ തിരഞ്ഞെടുക്കുന്ന ദമ്പതികൾക്ക് 30 വയസ്സിന് ശേഷമുള്ള ദമ്പതികളെ അപേക്ഷിച്ച് വിജയകരമായ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം അവർ പ്രായമാകുമ്പോൾ, കാലക്രമേണ സാധ്യത കുറയും. ശരിയായ പ്രായത്തിൽ IVF ചികിത്സ സ്വീകരിക്കുന്നതിന്റെ വിവിധ ഗുണങ്ങളെ കുറിച്ച് പൂനെയിലെ നോവ ഐവിഎഫിലെ ഫെർട്ടിലിറ്റി കൺസൾന്റ് ഡോ.പവൻ ദേവേന്ദ്ര ബെൻഡേൽ പറയുന്നു.

ജനിതക വൈകല്യങ്ങൾ പലപ്പോഴും ഗർഭം അലസാനുള്ള കാരണങ്ങളിലൊന്നാണ്. ഒരു ഭ്രൂണം ആരോ​ഗ്യകരമാണോ  എന്ന് മുൻകൂട്ടി നിർണ്ണയിക്കാൻ ഐവിഎഫുമായി ചേർന്ന് പ്രീ ഇംപ്ലാന്റേഷൻ ജനിതക പരിശോധന (പിജിടി) നടത്താം, ഇത് ആരോഗ്യകരമായ ഗർഭധാരണത്തിന് ഒരു സ്ത്രീയെ സഹായിക്കുന്നു. 

സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് മാറ്റുന്നതിന് മുമ്പ് ഭ്രൂണത്തിൽ നടത്തുന്ന പ്രീഇംപ്ലാന്റേഷൻ ജനിതക പരിശോധന (പിജിടി) ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ സഹായിക്കും. PGT-A (അനെപ്ലോയ്ഡിക്കുള്ള പ്രീ ഇംപ്ലാന്റേഷൻ ജനിതക പരിശോധന), PGT-M (മോണോജെനെറ്റിക് വൈകല്യങ്ങൾക്കായുള്ള പ്രീ ഇംപ്ലാന്റേഷൻ ജനിതക പരിശോധന) എന്നിങ്ങനെ രണ്ട് വ്യത്യസ്ത തരങ്ങളുണ്ട്. PGT-A ഭ്രൂണത്തിൽ അസാധാരണമായ ക്രോമസോമുകൾ തിരയുന്നു. സിസ്റ്റിക് ഫൈബ്രോസിസ് അല്ലെങ്കിൽ ടെയ്-സാച്ച്സ് ഡിസീസ് പോലുള്ള ഒരു പ്രത്യേക പാരമ്പര്യ ജനിതക അവസ്ഥയുടെ അപകടസാധ്യത അറിയുന്നതിനാണ് PGT-M ചെയ്യുന്നത്.

കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ ഒരു കുഞ്ഞ് വേണമെങ്കിൽ ഐവിഎഫ് ടെക്നിക്കുകൾ ഉപയോഗിക്കാം. ഭാവിയിലെ ഉപയോഗത്തിനായി മുട്ടകളോ ഭ്രൂണങ്ങളോ ക്രയോപ്രിസർവ് ചെയ്യാവുന്നതാണ്. കൂടാതെ, ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സമയത്തിന്റെ ഒരു വിൻഡോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അതിനാൽ, നിങ്ങൾക്ക് ഗർഭിണിയാകാൻ എളുപ്പമായിരിക്കും.

എല്ലുകളുടെ ബലത്തിനായി കഴിക്കാം കാത്സ്യം അടങ്ങിയ ഈ ​ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios