World Lung Cancer Day 2022 : ശ്വാസകോശ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Aug 01, 2022, 09:41 AM ISTUpdated : Aug 01, 2022, 10:03 AM IST
World Lung Cancer Day 2022 :  ശ്വാസകോശ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

ശ്വാസകോശാർബുദത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരിക്കലും ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങൾക്ക് പലരും പ്രാധാന്യം നൽകുന്നത്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്ന് പറയുന്നത്.

എല്ലാ വർഷവും ഓഗസ്റ്റ് 1 ന് ലോക ശ്വാസകോശ അർബുദ ദിനം ( world lung cancer 2022) ആചരിക്കുന്നു. ശീലങ്ങളെക്കുറിച്ചും ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റീസ്, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ലംഗ് കാൻസർ (IASLC), അമേരിക്കൻ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് എന്നിവയുമായി സഹകരിച്ച് 2012 ലാണ് ദിനാചരണം ആദ്യമായി സംഘടിപ്പിച്ചത്.

പുകവലി, ആസ്ബറ്റോസ്, യുറേനിയം, ആർസെനിക് മുതലായവയുമായി സമ്പർക്കം പുലർത്തുന്ന ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കാനുള്ള അവരുടെ പ്രധാന ലക്ഷ്യം. ക്യാൻസർ മരണങ്ങളിൽ അഞ്ചിൽ ഒന്ന് ശ്വാസകോശ അർബുദമാണ് റിപ്പോർട്ട് ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തു.

ശ്വാസകോശ അർബുദവും സ്തനാർബുദവും ഒരേ നിരക്കിൽ (11.6 ശതമാനം) രോഗനിർണയം നടത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, സ്തനാർബുദം, വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെക്കാൾ കൂടുതൽ ജീവനെടുക്കുന്നു. ശ്വാസകോശ അർബുദ മരണനിരക്ക് 2030 ആകുമ്പോഴേക്കും 2.45 ദശലക്ഷത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

Read more സൂക്ഷിച്ചാൽ ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കാം

ശ്വാസകോശ അർബുദത്തിന്റെ അതിജീവന നിരക്ക് ഏറ്റവും താഴ്ന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു. അതിനാൽ അത് തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. ഈ രോഗം തടയുന്നതിന് നല്ല ജീവിതശൈലി സ്വീകരിക്കാൻ ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. 

ശ്വാസകോശ അർബുദം...

ശ്വാസകോശാർബുദത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരിക്കലും ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങൾക്ക് പലരും പ്രാധാന്യം നൽകുന്നത്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്ന് പറയുന്നത്. 

ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അർബുദ കോശങ്ങൾ മറ്റ് അവയവങ്ങളിൽ വളരുകയോ ചെയ്യും. ഒരു കാലത്ത് പുകവലിക്കാരിൽ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാർബുദം. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ശ്വാസകോശ അർബുദം രണ്ട് തരത്തിലാണുള്ളത്. Small cell lung cancers (SCLC), Non-small lung cancers (NSCLS) എന്നിവ.

Read more വിശപ്പില്ലായ്മ തൊട്ട് അസ്വസ്ഥതകള്‍; അറിയാം ആമാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍

ശ്വാസകോശ അർബുദത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ (symptoms of lung cancer )...

1. ശ്വാസകോശാർബുദം നെഞ്ചിലും വാരിയെല്ലിലും വേദന ഉണ്ടാക്കുന്നു.
2. വിട്ടുമാറാത്തതോ വരണ്ടതോ കഫമോ രക്തമോ ഉള്ളതുമായ ചുമയാണ് ഏറ്റവും സാധാരണമായ ലക്ഷണം.
3. ക്ഷീണത്തിനും വിശപ്പില്ലായ്മയ്ക്കും കാരണമാകും.
4. ശ്വാസകോശ അർബുദം ശ്വാസകോശ സംബന്ധമായ അണുബാധകൾ, ശ്വാസം മുട്ടൽ, ശ്വാസതടസ്സം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
5. ശരീരഭാരം കുറയൽ, ബലഹീനത എന്നിവയാണ് മറ്റ് സാധാരണ ലക്ഷണങ്ങൾ.

നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റം..

നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങളാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത്. വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗർ ക്ലബിംഗ്, ഡിജിറ്റൽ ക്ലബിംഗ് അല്ലെങ്കിൽ ഹിപ്പോക്രാറ്റിക് ഫിംഗർ എന്നും അറിയപ്പെടുന്നു. ഇത് ശ്വാസകോശ ക്യാൻസറിന്റെ പ്രധാപ്പെട്ട ചില ലക്ഷണമാണെന്നും വിദഗ്ധർ പറഞ്ഞു.

ശ്വാസകോശ അർബുദം എങ്ങനെ തടയാം?(How to Prevent Lung Cancer)

പുകവലി ഉപേക്ഷിക്കുക.
സെക്കൻഡ് ഹാൻഡ് പുകവലി ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക.
പതിവായി വ്യായാമം ചെയ്യുക.
ഏതെങ്കിലും തരത്തിലുള്ള വിഷ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.

Read more ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ചികിത്സ വൈകുന്നത് ഈ രോ​ഗത്തിന് കാരണമാകും

ശ്വാസകോശ അർബുദം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...

അർബുദ രോഗം വരാതിരിക്കാൻ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലിയെന്നാണ് ലോകാരോഗ്യ സംഘടന സഹിതം വ്യക്തമാക്കിയിട്ടുളളത്. പുകവലിക്കുന്നതിലൂടെ ശ്വാസകോശാർബുദം വരാനുളള സാദ്ധ്യത കൂടുതലാണ്.

പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുകയെന്നത്. ഇത്തരത്തിൽ ശ്വസിച്ചാൽ ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അത് കാരണമാകും.

അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോൾ ഫേസ്മാസ്ക് ധരിക്കണം. 

വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും നിങ്ങൾ ഉറപ്പാക്കണം.ആരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് തന്നെ വലിയ മാറ്റം വരുത്തും. 

കൃത്യമായ സമയത്ത് ആഹാരം കഴിക്കുക, അതോടൊപ്പം ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പരമാവധി ഉൾപ്പെടുത്തണം.

ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം