World Meditation Day 2023 : ആദ്യമായി മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ഇതാ ചില ടിപ്സുകൾ

Published : May 20, 2023, 12:59 PM IST
World Meditation Day 2023 :  ആദ്യമായി മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ഇതാ ചില ടിപ്സുകൾ

Synopsis

' മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. നല്ല ഉറക്കം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു പരിശീലനമാണ് ധ്യാനം...'- അക്ഷർ യോഗ സ്ഥാപനത്തിന്റെ സ്ഥാപകനായ ഹിമാലയൻ സിദ്ധാ പറയുന്നു.

എല്ലാ വർഷവും മെയ് 21 ന് ലോക മെഡിറ്റേഷൻ ദിനം ആചരിക്കുന്നു. സമ്മർദ്ദത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രധാനമാർ​ഗമാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. ധ്യാനം മനസ്സിലും ജീവിത നിലവാരത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വീട്ടിൽ തന്നെ മെഡ‍ിറ്റേഷൻ ചെയ്യാവുന്നതാണ്. 

' മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. നല്ല ഉറക്കം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു പരിശീലനമാണ് ധ്യാനം...'- അക്ഷർ യോഗ സ്ഥാപനത്തിന്റെ സ്ഥാപകനായ ഹിമാലയൻ സിദ്ധാ പറയുന്നു.

മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും അകറ്റി ഊർജ്ജസ്വലതയും ഉന്മേഷവും അനുഭവപ്പെടുത്തുകയും ചെയ്യുന്ന ഒരു പരിശീലനമാണ് മെഡിറ്റേഷൻ. ഇത് ശ്രദ്ധ മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ആദ്യമായി മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ഇതാ ചില ടിപ്സുകൾ...

ഒന്ന്...

മെഡിറ്റേഷന് ഒരു പ്രത്യേക സമയം മാറ്റിവയ്ക്കുക. ഒരു കസേരയിലോ സോഫയിലോ തറയിലോ ആകട്ടെ, എവിടെയാണെങ്കിലും സുഖകരവും അനായാസവുമായി വേണം ഇരിക്കുവാൻ.

രണ്ട്...

നിങ്ങൾ ആദ്യമായി ധ്യാനം ചെയ്യുന്നത് 15 മിനുട്ട് എന്ന സമയം ആക്കുക. അതിന് ശേഷം ക്രമേണ ധ്യാന ദൈർഘ്യം വർദ്ധിപ്പിക്കുക.

മൂന്ന്...

ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന് ശാരീരിക സംവേദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും നിരീക്ഷിക്കുകയും ചെയ്യുക.

നാല്...

ധ്യാനിച്ചതിന് ശേഷം നിങ്ങൾക്ക് ശാരീരികമായും മാനസികമായും എങ്ങനെ തോന്നുന്നുവെന്നത് ശ്രദ്ധിക്കുക. നിങ്ങൾ‌ക്ക് സ്വയം അനുഭവപ്പെടുന്ന മാറ്റങ്ങൾ‌ ഒരു പുസ്തകത്തിൽ എഴുതുക.

ദിവസവും രണ്ടോ മൂന്നോ പച്ച വെളുത്തുള്ളി കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ