
ഒക്ടോബർ 10നാണ് ലോക മാനസികാരോഗ്യ ദിനം. മനുഷ്യ ജീവിതത്തിൽ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ് എല്ലാ വർഷവും ഈ ദിനം കടന്നുപോകുന്നത്. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
നമ്മളിൽ എട്ടിൽ ഒരാളെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ബാധിച്ചിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു.
കൊവിഡിനെ തുടർന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തിൽ 25 ശതമാനം വർദ്ധനവിന് ഉണ്ടായതായി വിദഗ്ധർ പറയുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾ ഒട്ടേറെപ്പേരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. മാനസികാരോഗ്യം ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും വികാരങ്ങളെയും ബാധിക്കും.
യുവാക്കളെ മാനസികാരോഗ്യ പ്രശ്നങ്ങൾ ബാധിച്ച് വരുന്നതായി പഠനങ്ങൾ പറയുന്നു. 10-നും 19-നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി WHO പറയുന്നു.
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ലക്ഷ്യം ലോകമെമ്പാടുമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും മാനസികാരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ്. "മാനസിക ആരോഗ്യം അസമത്വ ലോകത്ത്" എന്നതാണ് ഈ 2022ലെ പ്രമേയം.
മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ മൂലകാരണം കണ്ടെത്തേണ്ടതും എപ്പോൾ, എന്തുകൊണ്ട്, എങ്ങനെ നിങ്ങൾ ഒരു പ്രത്യേക രീതിയിൽ അനുഭവിക്കാനും പെരുമാറാനും പഠിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത് നിർണായകമാണ്. വിഷാദം, ഉത്കണ്ഠ മുതലായ മാനസികാരോഗ്യ പ്രശ്നങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പല ഘടകങ്ങളും നയിച്ചേക്കാം.
മാനസിക രോഗ ലക്ഷണങ്ങൾ...
സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ ,
യാഥാർത്ഥ്യം അല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക,
ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത,
അകാരണമായ പേടി
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം
അമിതമായ ദേഷ്യം
ഈ രോഗാവസ്ഥയുള്ളവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതൽ ; പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam