Latest Videos

World Mental Health Day 2022 : ഈ ആറ് കാര്യങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമാക്കാം...

By Web TeamFirst Published Oct 8, 2022, 7:04 PM IST
Highlights

നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. 

ഒക്ടോബർ 10- നാണ് ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച്  പലര്‍ക്കും കാര്യമായി അറിവില്ല. നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. 

നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഒരുപോലെ ബാധിക്കും. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മണികൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

രണ്ട്...

മൊബൈല്‍ ഫോണിന്‍റെ ഉപയോഗം ഇന്ന് വളരെ അധികം കൂടിയിരിക്കുകയാണ്. ഇത്തരത്തില്‍ എപ്പോഴും ഫോണ്‍ സ്ക്രോള്‍ ചെയ്യുന്നത് മനസ്സിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. 

മൂന്ന്...

തനിക്ക് ഈ രോഗമാണ്, ആ രോഗമാണ് എന്ന് സ്വയം ചിന്തിക്കുകയും ഗൂഗിളില്‍ അവ തിരയുകയും ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കാം. ഗൂഗിളില്‍ ലഭിക്കുന്ന വിവരങ്ങള്‍ എപ്പോഴും സത്യമാകണമെന്നില്ല. നിങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് ഒരിക്കലും ഗൂഗിളിന് പറഞ്ഞുതരാനും കഴിയില്ല. അതിനാല്‍ ഈ ശീലം അവസാനിപ്പിക്കുക.

നാല്... 

മറ്റുള്ളവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ചില പ്രശ്നങ്ങളെ കൂടി തിരിച്ചറിയാന്‍ സഹായിക്കും. അല്ലാതെ മറ്റുളളവരുടെ പ്രശ്നങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതിരിക്കുന്നത് അത്ര നല്ലതല്ല. 

അഞ്ച്...

ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കുറച്ച് സമയം നിങ്ങള്‍ക്കായി ചിലവഴിക്കാം. ഒരു ഇടവേള എടുത്ത് ഒരു യാത്ര പോകാം, നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാം തുടങ്ങിയവയൊക്കെ നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതാണ്. 

ആറ്... 

ജോലിയും വ്യക്തി ജീവിതവും തമ്മില്‍ ഒരു അതിര്‍വരിമ്പ് ഉണ്ടാകണം. ഇല്ലെങ്കില്‍ അതും നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കാം. 

Also Read: 'സ്‌ട്രെസ്' കുറയ്ക്കാന്‍ കഴിക്കാം ഈ എട്ട് പഴങ്ങള്‍...


 

click me!