Asianet News MalayalamAsianet News Malayalam

'സ്‌ട്രെസ്' കുറയ്ക്കാന്‍ കഴിക്കാം ഈ എട്ട് പഴങ്ങള്‍...

യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. അതോടൊപ്പം ഇത്തരം സമ്മര്‍ദ്ദങ്ങളെ  കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

8 Fruits That Elevate Mood & Boost Energy
Author
First Published Oct 6, 2022, 1:47 PM IST

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിന്‍റെ സന്തതസഹചാരിയാണ് 'സ്‌ട്രെസ്' അഥവാ മാനസിക പിരിമുറുക്കം. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളോ, സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബ പ്രശ്നങ്ങളോ.. എന്തും നമ്മളെ സമ്മര്‍ദ്ദത്തിലാക്കാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. അതോടൊപ്പം ഇത്തരം സമ്മര്‍ദ്ദങ്ങളെ  കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

സമ്മര്‍ദ്ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം ലഭിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ബ്ലൂബെറി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത്  'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും  സംരക്ഷിക്കുകയും ചെയ്യും. 

രണ്ട്... 

കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. 

മൂന്ന്...

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

നാല്...

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതിനാല്‍ നേന്ത്രപ്പഴം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്...

നാരങ്ങയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ഉള്‍പ്പടെയുള്ള പല വിറ്റാമിനുകളും അടങ്ങിയ നാരങ്ങ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. 

ആറ്...

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, ഇ എന്നിവ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മറ്റൊരു ഘടകമായ ഗ്ലുടാതിയോണ്‍ (glutathione) എന്ന ആന്റിഓക്‌സിഡന്റ് ശരീരത്തിലെ അനാവശ്യകൊഴുപ്പിനെ നീക്കം ചെയ്യും. 

ഏഴ്...

തണ്ണിമത്തന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ  പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തണ്ണിമത്തന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പോലും പറയുന്നുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും. 99% വെള്ളം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിനും ഏറെ നല്ലതാണ്. കൂടാതെ ഇവ മനസ്സിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

എട്ട്...

ഓറഞ്ചില്‍ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

Also Read: ഹൃദയത്തെ കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios