World Parkinson's Day 2025: പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ഈ അപകട സൂചനകള്‍ തിരിച്ചറിയാം

Published : Apr 11, 2025, 10:18 AM ISTUpdated : Apr 11, 2025, 10:19 AM IST
World Parkinson's Day 2025: പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ഈ അപകട സൂചനകള്‍ തിരിച്ചറിയാം

Synopsis

ഏപ്രിൽ 11നാണ് ലോക പാർക്കിൻസൺസ് ദിനം. തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. 

ചിന്ത, ഓർമ്മ, ന്യൂറൽ ട്രാൻസ്മിഷൻ തുടങ്ങി അനവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന  പ്രധാന അവയവങ്ങളിലൊന്നാണ് മസ്തിഷ്കം. തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഏപ്രിൽ 11നാണ് ലോക പാർക്കിൻസൺസ് ദിനം. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന 'ഡോപമിന്‍' എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് രോഗം മൂലം നശിക്കുന്നത്. ഡോപമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. 

പാര്‍ക്കിന്‍സണ്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ് വിറയല്‍. വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവ വിറയ്ക്കുന്നതിനെ നിസാരമാക്കേണ്ട. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞു വരികയാണ് മറ്റൊരു ലക്ഷണം. വേഗക്കുറവ്, ചലന പ്രശ്നങ്ങൾ എന്നിവ കാണപ്പെടുന്നുണ്ടെങ്കില്‍ നിസാരമായി കാണേണ്ട. 

പേശികളില്‍ വേദന, തോള്‍ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട്, എത്ര നേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ അകാരണമായി ഞെട്ടി, വിഷാദം, ഉത്കണ്ഠ, ഭക്ഷണങ്ങളുടേയും മറ്റ്  ഗന്ധങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും, മണം നഷ്ടപ്പെടുന്നതും രോഗ ലക്ഷണമാകാം. നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക, മറവി പ്രശ്‌നങ്ങള്‍ രൂക്ഷമാവുക തുടങ്ങിയവയൊക്കെ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ആസ്ത്മ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈപ്പ് 5 പ്രമേഹം ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
Health Tips : ബാർലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ