World Skin Health Day 2026 : ചർമ്മത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

Published : Jul 08, 2026, 10:38 AM IST
skin care

Synopsis

ചർമ്മസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സൺസ്ക്രീൻ ഉപയോഗിക്കുക എന്നത്. സണ്‍സ്‌ക്രീന്‍ ശരിയായ രീതിയില്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം ചൂടു കൊണ്ട്‌ കരിവാളിക്കുന്നതും സൂര്യഘാതമേൽക്കുന്നതുമൊക്കെ ഒരുപരിധി വരെ പ്രതിരോധിക്കാം.

ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ആഗോള അവബോധം വളർത്തുന്നതിനും ത്വക്ക് പരിചരണത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടും തുല്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 8 ന് ലോക ചർമ്മാരോഗ്യ ദിനംആഘോഷിക്കുന്നു. 

ഐഎൽഡിഎസിന്റെയും ഐഎസ്‌ഡിയുടെയും നേതൃത്വത്തിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമായി 200 കോടിയിലധികം ആളുകൾ ത്വക്ക് രോഗങ്ങളുമായി ജീവിക്കുന്നു. മെച്ചപ്പെട്ട അറിവ്. മെച്ചപ്പെട്ട ചർമ്മ ആരോഗ്യം എന്നതാണ് ലോക ചർമ്മാരോഗ്യ ദിനത്തിൽ ഈ വർഷത്തെ പ്രമേയം. ചർമ്മത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ.

ഒന്ന്

ചർമ്മസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സൺസ്ക്രീൻ ഉപയോഗിക്കുക എന്നത്. സൺസ്‌ക്രീൻ ശരിയായ രീതിയിൽ എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ ചർമ്മം ചൂടു കൊണ്ട്‌ കരിവാളിക്കുന്നതും സൂര്യഘാതമേൽക്കുന്നതുമൊക്കെ ഒരുപരിധി വരെ പ്രതിരോധിക്കാം.

രണ്ട്

പുകവലി ചർമ്മത്തെ കൂടുതൽ പ്രായമുള്ളതായി തോന്നിപ്പിക്കുകയും ചുളിവുകൾ രൂപപ്പെടുന്നതിൽ ഒരു പങ്കു വഹിക്കുകയും ചെയ്യുന്നു. പുകവലി ചർമ്മത്തിന്റെ പുറം പാളികളിലെ ചെറിയ രക്തക്കുഴലുകളെ ചുരുക്കുന്നു. ഇത് രക്തയോട്ടം കുറയ്ക്കുകയും ചർമ്മത്തെ മങ്ങിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമായ ഓക്സിജനും പോഷകങ്ങളും ഇത് ചർമ്മത്തിൽ നിന്ന് ഇല്ലാതാക്കുന്നു.

മൂന്ന്

വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കരുത്. വീര്യം കൂടിയ സോപ്പുകളും ഡിറ്റർജന്റുകളും ചർമ്മത്തിലെ എണ്ണമയം നഷ്ടപ്പെടുത്താൻ കാരണമായേക്കാം. പകരം വീര്യം കുറഞ്ഞ ക്ലെൻസറുകൾ തിരഞ്ഞെടുക്കുക.

നാല്

ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ചർമ്മത്തിന് നേരത്തെ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കാവുന്ന കേടുപാടുകൾ തടയാൻ പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ചും സഹായകമായേക്കാം. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. പഞ്ചസാര ചേർത്ത ഭക്ഷണപാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, മറ്റ് ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ പരിമിതപ്പെടുത്തുക.

അഞ്ച്

അമിതമായ സമ്മർദ്ദം ചർമ്മത്തിന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.

ആറ്

മോയ്‌സ്ചറൈസറുകൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു. ദിവസേന പുരട്ടുന്നത് വരൾച്ച ശമിപ്പിക്കുകയും, എണ്ണ ഉൽപാദനം സന്തുലിതമാക്കുകയും, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും, പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് മുഖത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഏഴ്

രാവിലെ എഴുന്നേറ്റ ഉടൻ: രാവിലെയുള്ള ചർമ്മസംരക്ഷണത്തിനായി തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മത്തിന് ഉണർവ് നൽകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

10 മണിക്കൂറിലധികം ഉറങ്ങാറുണ്ടോ? എങ്കിൽ ഈ രോഗങ്ങളുടെ ലക്ഷണമാകാം, ശ്രദ്ധിക്കേണ്ടത്
ചീര കഴിച്ചാൽ രക്തയോട്ടം കൂടുമോ? മികച്ച രക്തചംക്രമണത്തിന് ദിവസവും ശീലിക്കേണ്ട 5 കാര്യങ്ങൾ