ഇന്ന് ലോക ഉറക്ക ദിനം; നന്നായി ഉറങ്ങിയില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

By Web TeamFirst Published Mar 15, 2019, 2:02 PM IST
Highlights

ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്. ഒൻപത് മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ച് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമ്മക്കുറവ് ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇന്ന് ലോക ഉറക്ക ദിനം. വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഉറക്കദിനം ആചരിക്കുന്നതിലൂടെ സംഘടന ലക്ഷ്യംവയ്ക്കുന്നത്. രാത്രിയിൽ ഏഴ് മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്നാണ് പുതിയ ഗവേഷണ റിപ്പോർട്ട്.

 ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്. ഒൻപത് മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ച് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമ്മക്കുറവ് ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.

 ഉറക്കക്കുറവ് ശരീരത്തെ പല രീതിയിലാണ് ബാധിക്കുക. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. ഉറക്കക്കുറവ് മറവിരോ​ഗത്തിന് കാരണമായേക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 

ഉറക്കമില്ലാതാകുമ്പോള്‍ മറവിരോഗത്തിന് കാരണമാകുന്ന പ്രോട്ടീന്റെ അളവ് വര്‍ദ്ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഈ പ്രോട്ടീന്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരാളുടെ തലച്ചോറിനകത്തും ഉണ്ടായിരിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒന്നിച്ചുകൂടി അടുത്തുള്ള കോശങ്ങളെയെല്ലാം നശിപ്പിക്കും. 

ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.അമിതവണ്ണവും പ്രമേഹവും പുകവലിയും ഉള്ളവർ അഞ്ച് മണിക്കൂറിൽ  താഴേയാണ് ഉറങ്ങുന്നതെങ്കിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​​ഗവേഷകനായ മോയാ ബെൻസെറ്റ്സൺ പറയുന്നു. 


 

click me!