
ഇന്ന് ലോക പക്ഷാഘാത ദിനം. ആഗോളതലത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ട്രോക്ക് (പക്ഷാഘാതം) കേസുകളിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ട്. തലച്ചോറിലെ രക്തധമനികൾക്ക് സംഭവിക്കുന്ന തകരാറ് മൂലം ഉണ്ടാകുന്ന രോഗമാണിത്.
തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ഓക്സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ സ്ട്രോക്ക് സംഭവിക്കുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മസ്തിഷ്കാഘാതം അല്ലെങ്കിൽ മരണം വരെ സംഭവിക്കാം.
ജീവിതശൈലിയോ ജനിതകമാറ്റമോ മൂലം ലോകമെമ്പാടും സ്ട്രോക്ക് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 55 വയസ്സിനു മുകളിലുള്ള ആളുകൾ നേരത്തെ തന്നെ ഇതിന് ഇരയാകാൻ സാധ്യതയുണ്ടായിരുന്നെങ്കിലും യുവാക്കളിൽ ഇത് കൂടുതലായി കണ്ടുവരുന്നു. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണം, ചില മരുന്നുകൾ എന്നിവയും സ്‌ട്രോക്ക് സാധ്യത വർദ്ധിപ്പിക്കും.
ലോകമെമ്പാടും ഓരോ 3 സെക്കൻഡിലും ഒരാൾക്ക് ഒരു സ്ട്രോക്ക് ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ 25 വയസ്സിന് മുകളിലുള്ള നാലിൽ ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാ വർഷവും ഒക്ടോബർ 29 ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും സ്ട്രോക്കിന്റെ അപകട ഘടകങ്ങളെയും അടയാളങ്ങളെയും കുറിച്ച് ബോധവൽക്കരിക്കാനും വേണ്ടിയാണ്.
ഡെങ്കിപ്പനി ; ഗുരുതരമായ ഡെങ്കിപ്പനി സങ്കീർണതകൾ ഒഴിവാക്കാൻ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട ചിലത്...
സ്ട്രോക്കിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും ഗുണനിലവാരമുള്ള സ്ട്രോക്ക് ചികിത്സയിലേക്കുള്ള സമയോചിതമായ പ്രവേശനത്തിന്റെ ആവശ്യകതയും എന്നതാണ് ഈ വർഷത്തെ ലോക സ്ട്രോക്ക് ദിനം പ്രമേയം.
മസ്തിഷ്കത്തിലെ ഒരു രക്തക്കുഴൽ തടസ്സപ്പെടുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ഒന്നാണ് സ്‌ട്രോക്ക്. തലച്ചോറിലെ ഓക്‌സിജന്റെ അഭാവമാണ് മസ്തിഷ്‌ക കോശങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കുന്നത്. നേരത്തേ കണ്ടെത്തിയില്ലെങ്കിൽ ഈ അവസ്ഥ സ്ഥിരമായ മസ്തിഷ്‌ക ക്ഷതം അല്ലെങ്കിൽ രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാം...- ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. പി.എൻ. റെൻജെൻ പറഞ്ഞു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ...
• കഠിനമായ തലവേദന
• ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും കാലിലും ശരീരത്തിന്റെ ഒരു വശത്തും മരവിപ്പ്.
• കാഴ്ച നഷ്ടം, ചിലപ്പോൾ കാഴ്ച കറുപ്പും മങ്ങലും ആയിരിക്കും.
• ഓക്കാനം, ഛർദ്ദി
• ശരീര സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള ബുദ്ധിമുട്ട്
• തലകറക്കം
പക്ഷാഘാതം ഉണ്ടാകുമ്പോൾ രോഗിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കൈലാഷ് ദീപക് ഹോസ്പിറ്റൽ ന്യൂറോ സർജറി വിഭാഗം ഡയറക്ടർ ഡോ. വികാസ് ഗുപ്ത പറയുന്നു.
സാധാരണയായി 55 വയസ്സിനു മുകളിലുള്ളവരിൽ സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇന്ന് മുതിർന്നവരിലും സ്ട്രോക്ക് കേസുകൾ വർദ്ധിച്ചുവരികയാണ്. ഇത് ജീവിതശൈലിയോ ജനിതകമാറ്റമോ മൂലമാകാം. കൂടാതെ, ചില മരുന്നുകൾ രക്തം കട്ടപിടിക്കുന്നത് തടയാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രക്തം നേർപ്പിക്കുന്ന മരുന്നുകൾ പോലുള്ള സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കും. ചിലപ്പോൾ രക്തസ്രാവം വഴി സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭനിരോധന ഗുളികകളിൽ കുറഞ്ഞ അളവിലുള്ള ഈസ്ട്രജൻ ഒരു വ്യക്തിയെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. മറ്റ് രോഗങ്ങൾക്ക് പുറമെയുള്ള സമ്മർദ്ദം നിങ്ങളുടെ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കും. രക്താതിമർദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ സ്‌ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, മസ്തിഷ്‌കാഘാതമുണ്ടായാൽ തലച്ചോറിന് ഗുരുതരമായ നാശമുണ്ടാക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
പക്ഷാഘാത സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...