World Tuberculosis Day 2022 : ലോക ക്ഷയരോഗദിനം; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Web Desk   | Asianet News
Published : Mar 23, 2022, 04:49 PM ISTUpdated : Mar 24, 2022, 11:22 AM IST
World Tuberculosis Day 2022 :  ലോക ക്ഷയരോഗദിനം; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Synopsis

ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്.  'ക്ഷയരോഗം അവസാനിപ്പിക്കാൻ നിക്ഷേപിക്കുക. ജീവൻ രക്ഷിക്കുക...' എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. 

നാളെ മാർ‌ച്ച് 24, ലോക ക്ഷയരോഗദിനം (World Tuberculosis Day).  ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയൽ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. ആഗോളതലത്തിൽ ക്ഷയരോഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കൊപ്പം ആരോഗ്യപരമായ പ്രത്യാഘാതങ്ങളും ദിനം ഉയർത്തിക്കാട്ടുന്നു. 

ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി ഡോ. റോബർട്ട് കോച്ച് പ്രഖ്യാപിച്ച ദിവസമായിരുന്നു മാർച്ച് 24.1882-ലെ ഈ നേട്ടത്തെ അനുസ്മരിച്ചുകൊണ്ടാണ് ലോകമെമ്പാടും ഈ ദിനം ആചരിച്ച് വരുന്നത്.

ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്.  'ക്ഷയരോഗം അവസാനിപ്പിക്കാൻ നിക്ഷേപിക്കുക. ജീവൻ രക്ഷിക്കുക...' എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. ചില ലക്ഷണങ്ങൾ മുഖേന ക്ഷയരോഗം കണ്ടുപിടിക്കാൻ കഴിയും, എന്നിരുന്നാലും സാധാരണയായി ഒളിഞ്ഞിരിക്കുന്ന ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല.

കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം. ചുമയ്ക്കുന്ന സമയത്ത് രക്തത്തോടൊപ്പം കഫം ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ലക്ഷണമാണ്. .വിറയൽ, പനി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ക്ഷയരോ​ഗം വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയ്ക്കും കാരണമാകും. തുടക്കത്തിലേ കണ്ടെത്തിയാൽ ക്ഷയരോഗം ചികിത്സിക്കാം. 

കൊവിഡിനിടെ ക്ഷയരോഗം മൂലമുള്ള മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

കൊവിഡ് 19 മഹാമാരിയുമായുള്ള ( Covid 19 ) പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. പല രാജ്യങ്ങളിലും തൊഴില്‍ മേഖലയും വിദ്യാഭ്യാസ മേഖലയും അടക്കം സജീവമാകാന്‍ തുടങ്ങിയെങ്കില്‍ പോലും കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിലൂടെ തന്നെയാണ് മിക്കവരും കടന്നുപോകുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗമാണ് ( Health Sector ) ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി നേരിടുന്നത്.

ഓരോ രാജ്യത്തും ആരോഗ്യമേഖല കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി കൊവിഡിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റ് രോഗങ്ങള്‍, രോഗികള്‍, ഇവയുടെ അനുബന്ധപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്. 

തുടര്‍ഫലമായി ആഗോളതലത്തില്‍ ക്ഷയരോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള ക്ഷയരോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവുണ്ടായിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു.

ക്യാൻസർ മരുന്നുകൾ ക്ഷയരോഗത്തെ പ്രതിരോധിച്ചേക്കാമെന്ന് പഠനം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം