​Sex During Pregnancy : ഗർഭകാലത്ത് സെക്സിലേർപ്പെടുന്നത് സുരക്ഷിതമാണോ?

Web Desk   | Asianet News
Published : Mar 22, 2022, 03:41 PM ISTUpdated : Mar 22, 2022, 03:50 PM IST
​Sex During Pregnancy :  ഗർഭകാലത്ത് സെക്സിലേർപ്പെടുന്നത് സുരക്ഷിതമാണോ?

Synopsis

ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭം അലസലിന് കാരണമാകില്ലെന്ന് മയോ ക്ലിനിക്ക് പറയുന്നു. ഗർഭപിണ്ഡം സാധാരണയായി വികസിക്കാത്തതിനാലാണ് മിക്ക ഗർഭം അലസലുകളും സംഭവിക്കുന്നത്. ലൈംഗിക ബന്ധവും മാസം തികയാതെയുള്ള പ്രസവവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

​ഗർഭകാലത്ത് സെക്സിലേർപ്പെടാമോ? ​ഗർഭകാലത്ത് സെക്സിലേർപ്പെട്ടാൽ അബോർഷനുള്ള സാധ്യത കൂടുതലോ? ഇത്തരം കാര്യങ്ങളെ കുറിച്ച് പലർക്കും സംശയം ഉണ്ടാകാം. എന്നാൽ പലർക്കും ഈ സംശയം തുറന്ന് ചോദിക്കാൻ മടിയാണ്.
കുഞ്ഞ് ജനിക്കുന്നതുവരെ സെക്സ് മാറ്റിവയ്ക്കുന്ന ദമ്പതികളും നമ്മുക്കിടയിലുണ്ട്. ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ‌സുരക്ഷിതമാണോ എന്ന് പരിശോധിക്കാം.

ശക്തമായ ഗർഭാശയ പേശികൾ, അമ്നിയോട്ടിക് ദ്രാവകം, സെർവിക്സിന് ചുറ്റുമുള്ള ഒരു മ്യൂക്കസ് പ്ലഗ് എന്നിവയാൽ സംരക്ഷിക്കപ്പെടുന്നതിനാൽ ഗർഭത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികത ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

ഒമ്പത് മാസം നീണ്ടുനിൽക്കുന്ന പ്രസവ യാത്രയിൽ സ്ത്രീകളുടെ ലൈംഗികാസക്തി വർദ്ധിച്ചേക്കാം. ഒപ്പം അടുത്തിടപഴകുന്നത് ആരോഗ്യപരമായ ചില ഗുണങ്ങളും ഉണ്ടാക്കിയേക്കാം. സങ്കീർണ്ണമായ ഗർഭാവസ്ഥയിൽ മാത്രം ഈ അവസ്ഥയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ നിങ്ങൾ ഡോക്ടറുമായി സംസാരിക്കുക. 

ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭം അലസലിന് കാരണമാകില്ലെന്ന് മയോ ക്ലിനിക്ക് പറയുന്നു. ഗർഭപിണ്ഡം സാധാരണയായി വികസിക്കാത്തതിനാലാണ് മിക്ക ഗർഭം അലസലുകളും സംഭവിക്കുന്നത്. ലൈംഗിക ബന്ധവും മാസം തികയാതെയുള്ള പ്രസവവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

സെക്‌സ് മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നയിക്കില്ല. എന്നാൽ ​ഗർഭകാലത്ത് ചില അവസ്ഥകളിൽ സെക്സ് ഒഴിവാക്കേണ്ടതായി വരുമെന്ന് വിദ​ഗ്ധർ പറയുന്നു. നിരവധി തവണ ഗർഭം അലസൽ സംഭവിച്ചവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. സെർവിക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരും ​ഗർഭകാലത്ത് സെക്സിലേർപ്പെടുന്നത് ഒഴിവാക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

സെക്സിനോട് 'നോ' പറയുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്...

സെ്ക്സ് ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നുണ്ട്. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാൽ ഇന്ന് മിക്ക ​ദമ്പതികളും ലെെം​ഗികതയോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

സെക്സിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സെക്സോളജിസ്റ്റും റിലേഷൻഷിപ്പ് എക്സ്പെർട്ടുമായ ഡോ. ജെസ് എസ് പറയുന്നു. നിങ്ങൾ ലൈംഗികബന്ധത്തിൽ നിന്ന് ഒരു ഇടവേള എടുത്തതിന് ശേഷം യോനി കൂടുതൽ ഇറുകിയതായി തോന്നുന്നുവെങ്കിൽ അത് ടെൻഷനുമായോ ഉത്തേജനക്കുറവുമായോ ബന്ധപ്പെട്ടിരിക്കാമെന്നും ഡോ. ജെസ് പറഞ്ഞു. 

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചല്ല, മറിച്ച് സുഖകരവും സുരക്ഷിതവുമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, കുറഞ്ഞ രക്തസമ്മർദ്ദം, സമ്മർദ്ദത്തിന്റെ അളവ് കുറയുക, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 5 വിറ്റാമിൻ കുറവുകൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു
പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ