Asianet News MalayalamAsianet News Malayalam

പുരുഷന്മാർ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശീലമാക്കൂ; പഠനം പറയുന്നത്

നട്സ് കഴിക്കുന്നത്‌ ഉദ്ധാരണപ്രശ്നങ്ങള്‍ക്കും ലൈംഗികപ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ഗവേഷകര്‍ പഠനത്തിൽ പറയുന്നു. 

Mens sexual function may benefit from daily nut consumption
Author
USA, First Published Sep 30, 2020, 8:43 PM IST

നട്സ് കഴിക്കുന്നത്‌ പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരമേകുമെന്ന് പഠനം. ദിവസവും 60 ഗ്രാം നട്സ് കഴിക്കുന്നത് ലൈംഗികജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. 'ന്യൂട്രിയന്റ്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ദിവസേന നട്സ് കഴിക്കുന്നത് ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഏറെ നല്ലതാണെന്നാണ് പഠനത്തിൽ പറയുന്നത്. പുകവലി, വ്യായാമമില്ലായ്മ, ഡയറ്റിലെ അപാകതകള്‍ എന്നിവ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 83 പുരുഷന്മാരില്‍ അടുത്തിടെ ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. 

പഠനത്തിനായി ഇവരെ രണ്ട് വിഭാ​ഗമായി വേർതിരിച്ചു. ഒരു കൂട്ടര്‍ക്ക് അനിമല്‍ ഫാറ്റ് കൂടുതല്‍ അടങ്ങിയ ആഹാരവും രണ്ടാമത്തെ കൂട്ടര്‍ക്ക് വാള്‍നട്സ്, ആല്‍മണ്ട്, പിസ്ത എന്നിവ അടങ്ങിയ ഡയറ്റും നിർദേശിക്കുകയായിരുന്നു.

14 ആഴ്ച വരെ ഇവരെ നിരീ​ക്ഷിച്ചു. നട്സ് കഴിച്ചവര്‍ക്ക് അവരുടെ ലൈംഗികജീവിതം കൂടുതല്‍ മെച്ചപ്പെട്ടതായി തെളിഞ്ഞു. അതിനാൽ നട്സ് കഴിക്കുന്നത്‌ ഉദ്ധാരണപ്രശ്നങ്ങള്‍ക്കും ലൈംഗികപ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ഗവേഷകര്‍ പഠനത്തിൽ പറയുന്നു. 

സെക്സിനോടുള്ള താൽപര്യക്കുറവ്; കാരണങ്ങൾ ഇതാകാം

Follow Us:
Download App:
  • android
  • ios