മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

Published : Jul 01, 2023, 02:59 PM ISTUpdated : Jul 01, 2023, 03:01 PM IST
മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

Synopsis

‌ഫ്രൈ, ബർഗർ തുടങ്ങിയ ഫാസ്റ്റ് ഫുഡ് മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കും. വറുത്ത ഭക്ഷണങ്ങളിൽ അമിതമായ സെബം, എണ്ണ ഗ്രന്ഥികൾ എന്നിവയുണ്ട്. ഇത് മുടിക്ക് നല്ലതല്ല.  

മുടികൊഴിച്ചിൽ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ്. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ഭക്ഷണ ശീലങ്ങൾ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്ന ഒന്നിലധികം ഭക്ഷണങ്ങളുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ഭക്ഷണത്തിലെ ഉയർന്ന അളവിലുള്ള മെർക്കുറി മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകൾ കഴിക്കുന്ന ഏറ്റവും സാധാരണമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പല മത്സ്യങ്ങളും പ്രത്യേകിച്ച് മെർക്കുറി സമ്പുഷ്ടമാണ്. മത്സ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സാൽമൺ മത്സ്യമോ ചെമ്മീനോ കഴിക്കാം. കാരണം അവയിൽ മെർക്കുറിയുടെ അളവ് കുറവാണ്.

രണ്ട്...

പഞ്ചസാര മുടിക്ക് നല്ലതല്ല. പഞ്ചസാര മുടിയുടെ ഗുണനിലവാരം മോശമാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ വർദ്ധനവിന് കാരണമാകുന്നു. അതായത് ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. കാൻഡി, കുക്കികൾ, കേക്കുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.

മൂന്ന്...

‌ഫ്രൈ, ബർഗർ തുടങ്ങിയ ഫാസ്റ്റ് ഫുഡ് മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കും. വറുത്ത ഭക്ഷണങ്ങളിൽ അമിതമായ സെബം, എണ്ണ ഗ്രന്ഥികൾ എന്നിവയുണ്ട്. ഇത് മുടിക്ക് നല്ലതല്ല.

നാല്...

കാർബണേറ്റഡ് പാനീയങ്ങൾ വളരെ ജനപ്രിയമാൺ. പക്ഷേ അവ മുടിക്ക് വളരെ ദോഷകരമാണ്. കാർബണേറ്റഡ് പാനീയങ്ങൾ കഴിക്കുമ്പോൾ ഇവ ശരീരത്തിലെ ഇൻസുലിനുമായി ഇടപഴകുന്നു. ഇത് പഞ്ചസാരയോട് പ്രതികരിക്കുന്നില്ല. ഇത് ഒടുവിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.

അഞ്ച്...

പാലുൽപ്പന്നങ്ങൾ നമ്മൾ എല്ലാവരും ഉപയോ​ഗിച്ച് വരുന്നു. പാലുൽപ്പന്നങ്ങൾ പല തരത്തിൽ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ അവ പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാം. കാരണം പാലുൽപ്പന്നങ്ങളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.

ആറ്...

ചുവന്ന മാംസം ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. ചുവന്ന മാംസം സെബം, ഓയിൽ ഗ്രന്ഥികൾ എന്നിവയുടെ അമിത പ്രവർത്തനത്തിന് കാരണമാകുന്നു. ഇത് മുടി കൊഴിച്ചിലുണ്ടാക്കാം. 

ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ മൂന്ന് പോഷകങ്ങൾ പ്രധാനം ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?