ഫാറ്റി ലിവറിനെ പേടിക്കണം; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണം

Published : Jan 24, 2024, 07:14 PM ISTUpdated : Jan 24, 2024, 07:28 PM IST
ഫാറ്റി ലിവറിനെ പേടിക്കണം; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണം

Synopsis

ഫാറ്റി ലിവർ രോഗത്തിന്റെ പ്രാരം​ഭ ലക്ഷണമെന്ന് പറയുന്നത് ക്ഷീണമാണ്.  കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ക്ഷീണത്തിനും ഊർജ്ജം കുറയുന്നതിനും ഇടയാക്കും. ഫാറ്റി ലിവർ രോഗമുള്ള വ്യക്തികൾക്ക് ആവശ്യത്തിന് ഉറക്കം ലഭിച്ചതിനു ശേഷവും പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്.  

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നത്. പ്രധാനമായി രണ്ടാം തരം തിരിക്കാം. ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസ് (എഎഫ്എൽഡി), നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഫാറ്റി ലിവർ രോ​ഗം. പലപ്പോഴും  പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാറില്ല.

ഫാറ്റി ലിവർ രോഗത്തിന്റെ പ്രാരം​ഭ ലക്ഷണമെന്ന് പറയുന്നത് ക്ഷീണമാണ്.  കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ക്ഷീണത്തിനും ഊർജ്ജം കുറയുന്നതിനും ഇടയാക്കും. ഫാറ്റി ലിവർ രോഗമുള്ള വ്യക്തികൾക്ക് ആവശ്യത്തിന് ഉറക്കം ലഭിച്ചതിനു ശേഷവും പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്.

ഫാറ്റി ലിവർ രോഗമുള്ള ചിലർ ആളുകൾക്ക് കരൾ സ്ഥിതി ചെയ്യുന്ന വയറിന്റെ വലതുവശത്ത് മുകൾ ഭാഗത്ത് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം. അടിവയറ്റിലെ സ്ഥിരമായ വേജന അനുഭവപ്പെടുന്നുവെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ മറ്റൊരു  ലക്ഷണമാണ്. അധിക കൊഴുപ്പ് കരളിനെ ബാധിക്കുമ്പോൾ കരൾ ശരിയായി പ്രവർത്തിക്കാതെ വരുന്നു. തുടർന്ന് വളരെ പെട്ടെന്ന് ഭാരം കുറയുന്നതിന് കാരണമാകുന്നു. ഫാറ്റി ലിവർ രോഗമുള്ള വ്യക്തികൾക്ക് കാര്യമായ ഭക്ഷണക്രമമോ ശാരീരിക പ്രവർത്തനമോ മാറ്റമില്ലാതെ ശരീരഭാരം ക്രമാനുഗതമായി കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ‍ഡോക്ടറെ കാണുക.

ഫാറ്റി ലിവർ രോഗമുള്ളവരിൽ  മൊത്തത്തിലുള്ള ബലഹീനതയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.  ഈ ലക്ഷണം ദൈനംദിന പ്രവർത്തനങ്ങളെയും ജീവിത നിലവാരത്തെയും ബാധിക്കാം.  ചില സന്ദർഭങ്ങളിൽ ഫാറ്റി ലിവർ രോഗം കൂടുതൽ ​ഗുരുതര അവസ്ഥയിലേക്ക് മാറുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യും. മഞ്ഞ പിഗ്മെന്റായ ബിലിറൂബിന്റെ ഉയർന്ന അളവ് കാരണം ചർമ്മവും കണ്ണുകളും മഞ്ഞ നിറത്തിലേക്ക് മാറാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഈ എട്ട് അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മുടികൊഴിച്ചി‌ലിന് കാരണമാകും

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍