Health Tips : പ്രാതലിൽ മുളപ്പിച്ച ചെറുപ്പയർ ഉൾപ്പെടുത്തുന്നതിന്റെ ​ഗുണമിതാണ്

Published : Jan 07, 2024, 08:44 AM IST
Health Tips :  പ്രാതലിൽ മുളപ്പിച്ച ചെറുപ്പയർ ഉൾപ്പെടുത്തുന്നതിന്റെ ​ഗുണമിതാണ്

Synopsis

ചെറുപയർ, വൻപയർ തുടങ്ങിയവയെല്ലാം തന്നെ തലേ ദിവസം രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത് വെച്ച് പിറ്റേന്ന് രാവിലെ കറിവെക്കുകയോ അല്ലെങ്കിൽ വെറുതെ കഴിക്കുകയോ ചെയ്യാവുന്നതാണ്. ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.  

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ചെറുപ്പയർ. ഇനി മുതൽ പ്രതാലിൽ മുളപ്പിച്ച ചെറുപയർ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. മുളപ്പിച്ച പയറ് വർഗ്ഗങ്ങൾ രാവിലെ കഴിക്കുന്നത് ആരോഗ്യത്തിനും ഊർജ്ജം ലഭിക്കുന്നതിനും സഹായിക്കുന്നു.  

ചെറുപയർ, വൻപയർ തുടങ്ങിയവയെല്ലാം തന്നെ തലേ ദിവസം രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത് വെച്ച് പിറ്റേന്ന് രാവിലെ കറിവെക്കുകയോ അല്ലെങ്കിൽ വെറുതെ കഴിക്കുകയോ ചെയ്യാവുന്നതാണ്. ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നു. പയറ് വർഗ്ഗങ്ങൾ മുളച്ച് വരുമ്പോൾ ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

പയർ വർഗ്ഗങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. മുളപ്പിച്ച പയറ് വർഗ്ഗങ്ങൾ കഴിക്കുന്നത് അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് ഫലപ്രദമാണ്. ഇത്തരത്തിൽ മുളപ്പിച്ച പയറ് വർഗ്ഗങ്ങൾ കഴിക്കുന്നത് വഴി ആസിഡിന്റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ച് നിർത്തുന്നു. 

പ്രോട്ടീനുകളുടെയും അവശ്യ അമിനോ ആസിഡുകളുടെയും ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് പയർ വർ​ഗങ്ങൾ. 
കുറഞ്ഞ ഗ്ലൈസെമിക് സൂചിക കുറഞ്ഞ ചെറുപയർരക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

മുളപ്പിച്ച പയർ സൂപ്പ്, സലാഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അത് വിളർച്ചയുടെ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. 

മുടികൊഴിച്ചിലും താരനും അകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കൂ

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ