തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവിക്കുന്നത്. പുതിയ ചികിത്സ രീതികൾ ഉണ്ടെങ്കിലും രോ​ഗ ലക്ഷണങ്ങൾ വളരെ വെെകി തിരിച്ചറിയുന്നത് രോ​​ഗം വേ​ഗം ഭേദമാക്കാനുള്ള സാധ്യത കുറയുന്നു.

തലച്ചോറിലെ രക്തക്കുഴലുകളിലെ തകരാർ മൂലമാണ് പക്ഷാഘാതം സംഭവിക്കുന്നത്. ഇതിനെ സെറിബ്രോവാസ്കുലർ രോഗം എന്നും വിളിക്കുന്നു. രക്തയോട്ടം തടസ്സപ്പെടുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും തലച്ചോറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതായി മംഗലാപുരം കെഎംസി ആശുപത്രിയിലെ ഇന്റർവെൻഷണൽ ന്യൂറോളജിസ്റ്റ് ഡോ. ശിവാനന്ദ പൈ പറയുന്നു.

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം സാധാരണയായി രണ്ട് വിഭാഗങ്ങളായി തരം തിരിക്കാം. 

ഏകദേശം 87 ശതമാനം കേസുകളിലും ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു‌. ഇത് രക്തക്കുഴലുകളുടെ തടസ്സം മൂലമാണ് സംഭവിക്കുന്നത്. അതേസമയം രക്തക്കുഴൽ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവവും സമ്മർദ്ദവും ഉണ്ടാകുകയും ചെയ്യുമ്പോൾ രക്തസ്രാവമുള്ള സ്ട്രോക്ക് സംഭവിക്കുന്നതായി ഡോക്ടർാർ പറ‌യുന്നു.

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന്റെ താൽക്കാലിക തടസ്സമാണ് transient ischemic attack (TIA) എന്ന് പറയുന്നത്. ലക്ഷണങ്ങൾ കുറച്ച് മിനിറ്റുകൾ മാത്രമേ നീണ്ടുനിൽക്കൂ. ലക്ഷണങ്ങഡൾ ഉടൻ തന്നെ ഡോക്ടറെ കാണിക്കേണ്ടത് പ്രധാനമാണ്. TIA അനുഭവിക്കുന്ന വ്യക്തികൾക്ക് പൂർണ്ണമായി പക്ഷാഘാതം വരാനുള്ള സാധ്യത പത്തിരട്ടി വരെ കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. 

പതിവ് വ്യായാമം, ഉപ്പും കൊഴുപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണക്രമം, പുകവലി ഉപേക്ഷിക്കൽ, ആരോഗ്യകരമായ ഭാരം നിലനിർത്തൽ, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കൽ എന്നിവയിലൂടെ 80 ശതമാനം വരെ പക്ഷാഘാതം തടയാൻ കഴിയും. ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

സ്ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

പക്ഷാഘാത ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടാം, പെട്ടെന്ന് വന്ന് പോകുകയും ചെയ്യാം. ബലഹീനത, ആശയക്കുഴപ്പം, കാഴ്ച പ്രശ്നങ്ങൾ, അല്ലെങ്കിൽ കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി ചികിത്സ തേടേണ്ടതും പ്രധാനമാണ്. ലക്ഷണങ്ങൾ കണ്ടു തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ ആരംഭിക്കുമ്പോഴാണ് ചികിത്സ ഏറ്റവും ഫലപ്രദമാകുന്നത്.