എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി

Published : Mar 07, 2025, 03:44 PM IST
എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി

Synopsis

എംആർഐ ടെക്നീഷ്യനായി ജോലി കിട്ടിയ യുവതി എംആർഐ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം കാന്തിക മണ്ഡലം കാരണം വയറ്റിൽ ചലനം അനുഭവപ്പെടുകയായിരുന്നു

അജ്മീർ: നാല് വയസുള്ളപ്പോൾ വിഴുങ്ങിയ നാണയം യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. അജ്മീറിലെ ജെ എൽ എൻ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഒരു സംഘമാണ് എൻഡോസ്കോപ്പിയിലൂടെ 20കാരിയുടെ വയറ്റിൽ നിന്ന് നാണയം പുറത്തെടുത്തത്. എംആർഐ ടെക്നീഷ്യനായി ജോലി കിട്ടിയ യുവതി എംആർഐ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം കാന്തിക മണ്ഡലം കാരണം വയറ്റിൽ ചലനം അനുഭവപ്പെടുകയായിരുന്നു.  

പ്രശ്നം തുടർന്നപ്പോൾ കാര്യം ആദ്യം മാതാപിതാക്കളോട് സംസാരിച്ചു. കുട്ടിയായിരുന്നപ്പോൾ ഒരു നാണയം വിഴുങ്ങിയതായി മാതാപിതാക്കളാണ് പറഞ്ഞത്. 16 വർഷം മുമ്പ് ഒരു നാണയം വിഴുങ്ങിയിരുന്നുവെന്നുള്ള കാര്യം അറിഞ്ഞപ്പോൾ യുവതി ജെ എൽ എൻ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നുവെന്ന് ജെ എൽ എൻ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലും കൺട്രോളറുമായ ഡോ. അനിൽ സമരിയ പറഞ്ഞു. 

എക്സ്-റേ സ്കാനിൽ യുവതിയുടെ വയറ്റിൽ ഒരു നാണയം കണ്ടെത്തി. തുടർന്ന്, തിങ്കളാഴ്ച എൻഡോസ്കോപ്പിയിലൂടെ ഡോക്ടർമാർ അത് നീക്കം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാണയം 16 വർഷം വയറ്റിൽ പ്രശ്നങ്ങളില്ലാതെ തുടർന്നെങ്കിലും, അത് അപകടകരമാകാമായിരുന്നു എന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അരവിന്ദ് ഖരെ പറഞ്ഞു. കുട്ടികൾ എന്തെങ്കിലും വിഴുങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

കുറ്റ‍്യാടി-പേരാമ്പ്ര പാതയിൽ വന്ന കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍; സംശയം തോന്നി തടഞ്ഞു, പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം