ദിവസവും രാവിലെ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്ന ശീലമുണ്ടെന്ന് ചങ്കി പാണ്ഡേ

Published : Mar 06, 2025, 06:18 PM IST
  ദിവസവും രാവിലെ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്ന ശീലമുണ്ടെന്ന് ചങ്കി പാണ്ഡേ

Synopsis

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ശേഷം വെറുംവയറ്റിൽ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കും. അത്  ധമനികൾക്ക് വളരെ നല്ലതാണെന്നും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ബോളിവുഡിലെ പല സെലിബ്രിറ്റികളും ഫിറ്റ്നസിന് പ്രധാന പങ്ക് കൊടുക്കുന്നവരാണ്. ചില സെലിബ്രിറ്റികൾ അവരുടെ ഫിറ്റ്നസ് ദിനചര്യകളും ഭക്ഷണക്രമങ്ങളും സോഷ്യൽ മീഡിയയിലൂടെ സജീവമായി പങ്കിടാറുണ്ട്.  62 കാരനായ ബോളിവുഡ് താരം ചങ്കി പാണ്ഡെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ്. താൻ ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കാറുണ്ടെന്ന് ചങ്കി പാണ്ഡെ പറയുന്നു.

ഞാൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ശേഷം വെറുംവയറ്റിൽ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കും. അത്  ധമനികൾക്ക് വളരെ നല്ലതാണെന്നും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ദിവസവും രാവിലെ വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ളത് ​ഗുണങ്ങൾ..

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

വെളുത്തുള്ളി വെളുത്ത രക്താണുക്കളുടെ ഉത്പാദനവും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ ശരീരത്തിന്റെ പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു

വെളുത്തുള്ളിയിലെ അലിസിൻ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇത് നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും അതുവഴി രക്താതിമർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് എല്ലാ ദിവസവും രാവിലെ വെളുത്തുള്ളി അല്ലികൾ പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ ശരീരത്തിലെ ഘനലോഹങ്ങളെ ശുദ്ധീകരിക്കുന്നു, ഇത് കരളിലെ വിഷവിമുക്തമാക്കൽ എൻസൈമുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. 

 ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു

വെളുത്തുള്ളിയിൽ സെലിനിയം, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

എന്നാൽ വെളുത്തുള്ളി അമിതമായി കഴിക്കാതെ നോക്കുക. കാരണം, വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ദഹനനാളത്തിലെ അസ്വസ്ഥത, വയറു വീർക്കൽ, അല്ലെങ്കിൽ വായ്‌നാറ്റം തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം. പച്ച വെളുത്തുള്ളി GERD ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD) ഉള്ളവർ കഴിക്കുന്നത് ഒഴിവാക്കണം.

എന്താണ് ട്രേ സീലിംഗ്; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൃക്കയിലെ കല്ലിന് കാരണമാകുന്ന ഭക്ഷണങ്ങൾ; ഇവ ഇന്നുതന്നെ ഒഴിവാക്കൂ
പശ്ചിമ ബംഗാളിൽ നിപ ഭീതി; അലിപൂർ മൃഗശാലയിലെ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കും